ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ വ്യാപനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 കൊറോണ രോഗികളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഫെബ്രുവരി 19-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ സജീവ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു.
13 പേർ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊറോണ മരണം 5,24,954 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 30 ശതമാനം കൂടുതൽ പ്രതിദിന രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ടിപിആറും വർധിച്ചു. 4.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവിൽ 88,284 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെത്തേക്കാൾ 4,294 സജീവ രോഗികൾ വർധിച്ചു. 13,029 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്.
Comments