നാടകങ്ങളോ ധർണ്ണയോ ഇല്ലാതെയാണ് മോദി അന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്; കോൺഗ്രസിന് എന്തുകൊണ്ട് അതിന് സാധിക്കുന്നില്ല; പാർട്ടിയുടെ സത്യാഗ്രഹത്തെ പരിഹസിച്ച് അമിത് ഷാ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാടകങ്ങളോ ധർണ്ണയോ ഇല്ലാതെയാണ് മോദി അന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്; കോൺഗ്രസിന് എന്തുകൊണ്ട് അതിന് സാധിക്കുന്നില്ല; പാർട്ടിയുടെ സത്യാഗ്രഹത്തെ പരിഹസിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 02:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന സമയത്ത് ധർണ്ണയും സത്യാഗ്രഹവും നടത്തി പ്രതിഷേധിക്കുന്ന പാർട്ടി നേതൃത്വത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദിയും ഗോധ്രാനന്തര കലാപക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. അന്ന് ബിജെപി ഇത്തരത്തിലുള്ള നാടകമോ ധർണ്ണയോ നടത്തിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

ഒരു ജനാധിപത്യത്തിൽ, ഭരണഘടനയെ എല്ലാ വ്യക്തികളും എങ്ങനെ ബഹുമാനിക്കണം എന്ന ഉത്തമ ഉദാഹരണമാണ് പ്രധാനമന്ത്രി. ഒരിക്കൽ മോദിജിയെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്ന് ആരും പ്രതിഷേധിച്ചുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചില്ല. രാജ്യത്തുടനീളമുള്ള പ്രവർത്തകർ മോദിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രകടനം നടത്തിയില്ല. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എംപിമാരും എംഎൽഎമാരും മുഖ്യമന്ത്രിമാരുമെത്തി പ്രതിഷേധം നടത്താനും ആരും ആവശ്യപ്പെട്ടിരുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസിനെ പരിഹസിച്ചുകൊണ്ടാണ് അമിത് ഷാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഒരു വ്യക്തിയും നിയമത്തിന് അതീതരല്ല. രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയിൽ ഞങ്ങൾ വിശ്വാസിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ പൂർണമായുംസഹകരിക്കാൻ തങ്ങൾ തയ്യാറാണ്. ജൂഡീഷ്യൽ സിസ്റ്റത്തിന് എതിരെ നടക്കുന്ന പ്രതിഷേധത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും കോൺഗ്രസിന്റെ നടപടികളെ ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു.

Tags: Narendra ModiCongressRahul GandhirahulAmit ShahCongress ProtestsoniadramaED QUESTIONING
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies