ചൈനയാണേ ചൈന! ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ ബാറ്ററി; ഒറ്റ ചാർജിൽ ആയിരം കിലോമീറ്റർ ഓടുമെന്ന് കമ്പനി; പേര് ചൈനീസ് പുരാണത്തിലെ 'ക്വിലിൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ചൈനയാണേ ചൈന! ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ ബാറ്ററി; ഒറ്റ ചാർജിൽ ആയിരം കിലോമീറ്റർ ഓടുമെന്ന് കമ്പനി; പേര് ചൈനീസ് പുരാണത്തിലെ ‘ക്വിലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 11:37 pm IST
FacebookTwitterWhatsAppTelegram

ചൈനീസ് ഉത്പന്നങ്ങൾ എന്ന് കേൾക്കുമ്പോഴെ നമ്മൾ മുഖം ചുളിക്കും. ചൈനയുടെ ബാറ്ററികളും ഫോണുകളുമടക്കം ഇലക്ട്രോണിക് ഉത്പന്നം വാങ്ങിച്ച് പണി കിട്ടിയവരായിരിക്കും നമ്മൾ ഭൂരിപക്ഷം പേരും. എന്നാൽ ഇതുവരെ കണ്ടതല്ല ചൈനീസ് ഉത്പന്നം, ഇനി കാണാൻ ഇരിക്കുന്നതാണ് ചൈനയുടെ കിടിലൻ ഉത്പന്നമെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് ഒരു കമ്പനി. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പുതിയ ബാറ്ററിയാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. ചൈനയിലെ പ്രമുഖ ഓട്ടോമോട്ടീവ് ലിഥിയം-അയൺ ബാറ്ററി നിർമ്മാതാക്കളായ കണ്ടംപററി ആംപെരെക്സ് ടെക്നോളജി കോ ലിമിറ്റഡാണ് (CATL) തങ്ങളുടെ പുതിയ ബാറ്ററി പരിചയപ്പെടുത്തിയിരിക്കുന്നത്. ഫുൾ ചാർജിൽ ഏകദേശം 1,000 കിലോമീറ്ററിലധികം വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള ഊർജ്ജം നൽകും എന്നാണ് കമ്പനിയുടെ അവകാശ വാദം. CTP (സെൽ-ടു-പാക്ക്) സാങ്കേതികവിദ്യയുടെ മൂന്നാം തലമുറയായ ‘ക്വിലിൻ’എന്ന് വിളിക്കപ്പെടുന്ന CTP 3.0 ബാറ്ററി പാക്കിന് ഏകദേശം 72 ശതമാനം വോളിയം യൂട്ടിലിസ്റ്റൈറ്റൺ കാര്യക്ഷമതയുണ്ടെന്നാണ് കമ്പനി പറയുന്നത്.

ടെർനറി ബാറ്ററി സിസ്റ്റങ്ങൾക്കായി 255 Wh/kg എന്ന ഊർജ സാന്ദ്രതയാണ് ബാറ്ററി പാക്കിൽ ഉള്ളത്. അതിനാൽ CATL പ്രകാരം ലോകത്തിലെ എക്കാലത്തെയും ഉയർന്ന സംയോജന നിലയാണ് ചൈനീസ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ചൈനീസ് പുരാണത്തിലെ ‘ക്വിലിൻ’ എന്ന ഐതിഹാസിക ജീവിയുടെ പേരാണ് ബാറ്ററിയ്‌ക്ക് നൽകിയിരിക്കുന്നത്. ക്വിലിൻ ബാറ്ററികൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുമെന്നും 2023-ൽ വിപണിയിൽ എത്തുകയും ചെയ്യുമെന്ന് കണ്ടംപററി ആംപെരെക്സ് ടെക്നോളജി കോ ലിമിറ്റഡ് പറയുന്നു.

സെല്ലും മൾട്ടിഫങ്ഷണൽ ഇലാസ്റ്റിക് ഇന്റർലേയറും ചേർന്ന സംയോജിത ഊർജ്ജ യൂണിറ്റ് ഈ ഉൽപ്പന്നത്തിന്റെ ​ദീർഘകാല നിലനിൽപ്പും, ഷോക്ക്, വൈബ്രേഷൻ എന്നിവയ്‌ക്കുള്ള പ്രതിരോധവും മെച്ചപ്പെടുത്തുന്നു. ബാറ്ററിക്ക് താപ സ്ഥിരതയും സുരക്ഷയും ഉണ്ടെന്നും അതിനാൽ ഉൽപ്പന്ന നവീകരണങ്ങളിൽ ഉയർന്ന ഊർജ്ജ സാന്ദ്രതയുള്ള മെറ്റീരിയലുകളുമായി പൊരുത്തപ്പെടുന്നുവെന്നും ഇവർ പറയുന്നു. സെല്ലിനെ വേഗത്തിൽ തണുപ്പിക്കാൻ കഴിയുകയും താപനില കുറയ്‌ക്കുകയും ചെയ്യും. അതേസമയം, ഫാസ്റ്റ് മോഡിൽ ചാർജ് ചെയ്യാൻ 10 മിനിറ്റ് മാത്രമേ എടുക്കു എന്നിങ്ങനെയാണ് കമ്പനിയുടെ അവകാശ വാദങ്ങൾ.

Tags: China
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies