മുംബൈയെ 6 വിക്കറ്റിന് തകർത്തു; മദ്ധ്യപ്രദേശിന് കന്നി രഞ്ജി കിരീടം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

മുംബൈയെ 6 വിക്കറ്റിന് തകർത്തു; മദ്ധ്യപ്രദേശിന് കന്നി രഞ്ജി കിരീടം

Janam Web Desk by Janam Web Desk
Jun 26, 2022, 04:11 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: കരുത്തരായ മുംബൈയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ആദ്യ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി മദ്ധ്യപ്രദേശ്. 108 റൺസ് വിജയലക്ഷ്യവുമായി അവസാന ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ മദ്ധ്യപ്രദേശ് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 30 റൺസ് നേടിയ ശുഭം ശർമ്മയും 30 റൺസുമായി പുറത്താകാതെ നിന്ന രജത് പാട്ടീദാറും മദ്ധ്യപ്രദേശിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചു.

ശർമ്മയും പാട്ടീദാറും യാഷ് ദുബെയും ഒന്നാം ഇന്നിംഗ്സിൽ നേടിയ സെഞ്ച്വറികൾ മദ്ധ്യപ്രദേശിന്റെ വിജയത്തിൽ നിർണ്ണായകമായി. 4 വിക്കറ്റെടുത്ത കുമാർ കാർത്തികേയയുടെ ബൗളിംഗ് മികവിൽ മദ്ധ്യപ്രദേശ് മുംബൈയെ രണ്ടാം ഇന്നിംഗ്സിൽ 269 റൺസിന് പുറത്താക്കി. മുംബൈക്ക് വേണ്ടി 58 പന്തിൽ 51 റൺസെടുത്ത സുവേദ് പാർക്കറും 45 റൺസെടുത്ത സർഫറാസ് ഖാനും പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് അവർക്ക് തിരിച്ചടിയായി. ഇതോടെ അവസാന ദിവസത്തിലെ ആദ്യ സെഷനിൽ തന്നെ മുംബൈ ഓൾ ഔട്ടാകുകയായിരുന്നു. കാർത്തികേയക്ക് പുറമെ ഗൗരവ് യാദവ്, പാർഥ് സഹാനി എന്നിവർ മദ്ധ്യപ്രദേശിന് വേണ്ടി 2 വിക്കറ്റുകൾ വീതം വീഴ്‌ത്തി.നാലാം ദിവസം 162 റൺസിന്റെ ലീഡ് വഴങ്ങി ബാറ്റിംഗ് ആരംഭിച്ച മുംബൈ അതിവേഗം സ്കോർ ഉയർത്തി 2 വിക്കറ്റ് നഷ്ടത്തിൽ 113 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ചിരുന്നു.

രജത് പാട്ടീദാർ നേടിയ സെഞ്ച്വറിയുടെയും സരൺശ് ജയിൻ നേടിയ 57 റൺസിന്റെയും മികവിലായിരുന്നു നാലാം ദിവസം മദ്ധ്യപ്രദേശ് നിർണ്ണായകമായ ലീഡ് നേടിയത്. 368ന് മൂന്ന് എന്ന നിലയിലായിരുന്നു നാലാം ദിനം മദ്ധ്യപ്രദേശ് ബാറ്റിംഗ് പുനരാരംഭിച്ചത്. 67 റൺസുമായി രജത് പാട്ടീദാറും 11 റൺസുമായി ക്യാപ്ടൻ ആദിത്യ ശ്രീവസ്തവയുമായിരുന്നു ക്രീസിൽ. 210 പന്തിൽ 20 ബൗണ്ടറികൾ ഉൾപ്പെടെ പാട്ടീദാർ 122 റൺസ് നേടി. ഇന്നിംഗ്സിന്റെ അവസാനം മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സരൺശ് ജയിൻ അർദ്ധസെഞ്ച്വറിയും നേടി.

Tags: MumbaimADHYA PRADESHRanji Trophy
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

Latest News

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies