സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആ​ഘോഷിച്ച് മമ്മൂട്ടിയും മോഹൻലാലും; താര രാജാക്കന്മാരുടെ ഒത്തുചേരൽ ആഘോഷമാക്കി ആരാധകർ; പിറന്നാൾ ആഘോഷം അമ്മ വാര്‍ഷിക ജനറല്‍ ബോഡിയിൽ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആ​ഘോഷിച്ച് മമ്മൂട്ടിയും മോഹൻലാലും; താര രാജാക്കന്മാരുടെ ഒത്തുചേരൽ ആഘോഷമാക്കി ആരാധകർ; പിറന്നാൾ ആഘോഷം അമ്മ വാര്‍ഷിക ജനറല്‍ ബോഡിയിൽ

Janam Web Desk by Janam Web Desk
Jun 26, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

സൂപ്പർ സ്റ്റാർ സുരേഷ് ​ഗോപിയുടെ പിറന്നാൾ ആഘോഷിച്ച് താര സംഘടനയായ അമ്മ. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഈ ദിവസം തന്നെയാണ് സുരേഷ് ​ഗോപിയുടെ 64 ആം പിറന്നാളും. വർഷങ്ങൾക്ക് ശേഷം പിണക്കങ്ങളും പരിഭവങ്ങളും എല്ലാം മറന്ന് അമ്മയിലേയ്‌ക്ക് തിരിച്ചെത്തിയ സുരേഷ് ​ഗോപിയ്‌ക്ക് സംഘടന നൽകിയ വരവേൽപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് അമ്മ. ഏറെ ശ്രദ്ധിക്കപ്പെട്ടത് താരരാജാക്കന്മാരുടെ ഒത്തു ചേരലാണ്.

മലയാള സിനിമയുടെ ത്രിമൂർത്തികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ഒരാഘോഷം ഇപ്പോഴാണ് സംഭവിച്ചിരിക്കുന്നത്. സുരേഷ് ​ഗോപിയുടെ പിറന്നാൾ കേക്ക് മുറിച്ചും കൈയടിച്ചും താരരാജാക്കന്മാർ ആഘോഷിച്ചപ്പോൾ ആരാധകർക്ക് ആവേശമായി. പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ​ഗോപിയ്‌ക്ക് മധുരം വായിൽ നൽകി. മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകളുടെ സം​ഗമം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. തൊണ്ണൂറുകളിലേയ്‌ക്ക് മടങ്ങിപോയ അനുഭൂതിയിലാണ് മലയാള സിനിമ പ്രേമികൾ.

കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. മലയാള സിനിമയിലെ താരങ്ങൾ സുരേഷ് ​ഗോപിയ്‌ക്ക് ആശംസകൾ നേർന്ന് രാവിലെ മുതൽ രം​ഗത്ത് വന്നിരുന്നു. പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്ക് ആവേശമേകി തന്റെ പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ സുരേഷ് ​ഗോപി പങ്കുവെയ്‌ക്കുകയും ചെയ്തു. ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിലുള്ള പാപ്പനാണ് ഉടനെ തിയറ്ററിൽ എത്തുന്ന സുരേഷ് ​ഗോപി ചിത്രം. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ ‘എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

Tags: Suresh GopimohanlalMAMMOOTTYammabirthday
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

തെളിവുകൾ ഉണ്ടായിട്ടും കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്; സിനിമയിലൂടെ സത്യം പുറംലോകം അറിയണം; ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ മകൻ

Latest News

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

​”ഗുരുപൂജയും ഭാരതാംബയും സംസ്കാരത്തിന്റെ ഭാ​ഗം, കുട്ടികൾ സനാതനധർമം പഠിക്കുന്നതിൽ എന്താണ് തെറ്റ്”: ​ഗവർണർ രാജേന്ദ്ര അർലേക്കർ

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies