മു​ഖം ചുവന്ന് മുഖ്യമന്ത്രി; മകൾക്കെതിരായ ആരോപണത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ; മകളെ പറഞ്ഞാൽ കിടുങ്ങുമെന്ന് വിചാരിക്കേണ്ടന്ന് താക്കീത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മു​ഖം ചുവന്ന് മുഖ്യമന്ത്രി; മകൾക്കെതിരായ ആരോപണത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ; മകളെ പറഞ്ഞാൽ കിടുങ്ങുമെന്ന് വിചാരിക്കേണ്ടന്ന് താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 05:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുടുംബത്തിനെതിരായ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ആരോപണത്തിൽ പ്രകോപിതനായി മുഖ്യമന്ത്രി. വീട്ടിൽ ഇരിക്കുന്നവരെ പറ്റി അസംബന്ധം പറയരുതെന്ന ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തന്നെ തട്ടിക്കളയാമെന്നാണ് മാത്യു കുഴൽനാടൻ വിചാരിക്കുന്നത്. അതിന് വേറെ ആളെ നോക്കുന്നതാണ് നല്ലതെന്നും പിണറായി വിജയൻ പറഞ്ഞു.

മകളെപ്പറ്റി പറഞ്ഞാൽ താൻ കിടുങ്ങി പോകുമെന്ന് ആരും വിചാരിക്കണ്ട. പച്ചക്കള്ളമാണ പ്രതിപക്ഷം ആരോപിക്കുന്നത്. പിഡബ്ലുസി ഡയറക്ടർ തന്റെ മകളുടെ മെന്ററല്ലെന്നും വീട്ടിലിരിക്കുന്നവരെപ്പറ്റി അസംബന്ധം പറയരുതെന്നും മുഖ്യമന്ത്രി മാത്യു കുഴൽനാടന് മറുപടി നൽകി. സത്യവിരുദ്ധമായ കാര്യങ്ങൾ പറയരുത്. അതൊക്കെ അങ്ങ് മനസ്സിൽ വെച്ചാൽ മതിയെന്ന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ശബ്ദം കടുപ്പിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം ഉയർത്തി.

രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്വർണ്ണത്തട്ടിപ്പ് കേസിലെ പ്രതിയ്‌ക്കും കേന്ദ്ര ഏജൻസിയ്‌ക്കും ഇല്ലാത്ത വിശ്വാസ്യത ചാർത്തികൊടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പിണറായി വിജയൻ സഭയിൽ ആരോപിച്ചു. രണ്ട് വർഷമായി അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകളാണ് പ്രതിയും പ്രതിപക്ഷവും ഇപ്പോൾ തിരയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കൊന്നുമല്ല മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Tags: Swapna SureshGold SmugglingPinarayi VijayanMathew Kuzhalnadan
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies