ബാലുശേരിയിലും ഉദയ്പൂരിലും സംഭവിച്ചത് മറ്റ് മതക്കാരെ ഭയപ്പെടുത്താൻ വേണ്ടിയുളള ഭീകരപ്രവർത്തനം; കേരള സർക്കാരിനുള്ള മുന്നറിയിപ്പെന്ന് കെ.സുരേന്ദ്രൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാലുശേരിയിലും ഉദയ്പൂരിലും സംഭവിച്ചത് മറ്റ് മതക്കാരെ ഭയപ്പെടുത്താൻ വേണ്ടിയുളള ഭീകരപ്രവർത്തനം; കേരള സർക്കാരിനുള്ള മുന്നറിയിപ്പെന്ന് കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 12:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ നരഹത്യയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയ്പൂരിൽ ഹിന്ദു തയ്യൽക്കാരനെ കടയിൽ കയറി ജിഹാദികൾ ക്രൂരമായി നരഹത്യ ചെയ്തത് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്.

കൊല ചെയ്യപ്പെട്ട കനയ്യലാൽ സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും കോൺഗ്രസ് സർക്കാർ അത് അവഗണിച്ചതാണ് മതത്തിന്റെ പേരിൽ ഈ കൊടുംക്രൂരത നടക്കാൻ കാരണമായതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിലും സമാനമായ സാഹചര്യമാണുള്ളത്. സംഘടിത മതവിഭാഗത്തിന്റെ വോട്ട് ലഭിക്കാനായി പിണറായി സർക്കാർ മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്.

ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ജിഹാദികൾ ആൾക്കൂട്ട മർദ്ദനത്തിന് വിധേയനാക്കിയിട്ടും സിപിഎം പ്രതികരിക്കാതിരുന്നത് വോട്ട്ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യം വെച്ചാണ്. ഹിന്ദുവായ ഡിവൈഎഫ്‌ഐക്കാരനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ജിഹാദികൾ പുറത്തുവിട്ടത് ഉദയ്പൂരിന് സമാനമായ രീതിയിലായിരുന്നു. മറ്റു മതക്കാരെ ഭയപ്പെടുത്താൻ വേണ്ടിയുള്ള ഭീകരവാദ പ്രവർത്തനം തന്നെയാണ് ബാലുശ്ശേരിയിലും ഉദയ്പൂരിലും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊലയ്‌ക്ക് ശേഷം പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി അക്രമികൾ വീഡിയോ പ്രചരിപ്പിച്ചത് ഗൗരവതരമായ കാര്യമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags: BJPK Surendranകെ. സുരേന്ദ്രൻബിജെപി സംസ്ഥാന അദ്ധ്യക്ഷൻUdaipur killing
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies