ന്യൂഡൽഹി: ഉദയ്പൂരിൽ യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ബിജെപി മുൻ വക്താവ് നവീൻ ജിൻഡാലിന് വധഭീഷണി. ഇ- മെയിൽ വഴിയാണ് ജിൻഡാലിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇസ്ലാമിക തീവ്രവാദികളാണ് ഇതിന് പിന്നിൽ എന്നാണ് നിഗമനം.
രാവിലെയാണ് ജിൻഡാലിന്റെ ഇ മെയിലിലേക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയത്. ഇതിനൊപ്പം കനയ്യലാലിലെ ഇസ്ലാമിക തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഉണ്ട്. ഇതേ സാഹചര്യമാണ് നവീൻ ജിൻഡാലിനും കുടുംബത്തിനും വരാൻ പോകുന്നതെന്നും ഭീഷണിയിലുണ്ട്. സംഭവത്തിൽ ജിൻഡാൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ട്വിറ്ററിലൂടെയാണ് നവീൻ ജിൻഡാൽ ഭീഷണി സന്ദേശം ലഭിച്ച വിവരം വെളിപ്പെടുത്തിയത്. രാവിലെ ആറരയ്ക്ക് ശേഷം ഇ-മെയിലിൽ മൂന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി ജിൻഡാൽ പറയുന്നു. ഒന്നിൽ കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്ത ദൃശ്യങ്ങൾ ആയിരുന്നു. ഈ ഗതിയാണ് നിനക്കും നിന്റെ കുടുംബത്തിനും എന്നായിരുന്നു ഇതിനൊപ്പം എഴുതിയിരുന്നത്. ഉടനെ പോലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇ-മെയിൽ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും ജിൻഡാൽ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Comments