പടക്കം എറിയാൻ എടുത്തത് ഒന്നര മിനിറ്റ്; രീതി പരിശീലനം ലഭിച്ചയാളുടേത്; അക്രമി എകെജി സെന്ററിനെക്കുറിച്ച് അറിയാവുന്നയാളെന്ന് പോലീസ്
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പടക്കം എറിയാൻ എടുത്തത് ഒന്നര മിനിറ്റ്; രീതി പരിശീലനം ലഭിച്ചയാളുടേത്; അക്രമി എകെജി സെന്ററിനെക്കുറിച്ച് അറിയാവുന്നയാളെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 03:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎം പ്രവർത്തകരെ തന്നെ സംശയ നിഴലിൽ നിർത്തി എകെജി സെന്റർ ആക്രമണത്തെക്കുറിച്ചുള്ള പോലീസിന്റെ നിഗമനങ്ങൾ. എകെജി സെന്ററിനെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് അക്രമി എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ആക്രമണം നടത്തിയ പ്രതിയ്‌ക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

എകെജി സെന്ററിന് നേരെ പടക്കം എറിയാനും ഇതിന് ശേഷം രക്ഷപ്പെടാനുമായി ഒന്നര മിനിറ്റ് നേരം മാത്രമാണ് അക്രമി എടുത്തിട്ടുള്ളത്. ഈ വേഗതയാണ് ബോംബുൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ എറിയാൻ പരിശീലനം ലഭിച്ചയാളാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്. ബൈക്കിൽ എത്തിയ ആൾ പരിസരം നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പടക്കം മതിലിലേക്ക് എറിഞ്ഞ് മടങ്ങുകയായിരുന്നു.

പടക്കം എറിഞ്ഞ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിന് മുൻപിലെ ഇടറോഡിലൂടെ കടന്നുപോയതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഇത് സംഭവത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന സംശയത്തിന് ബലമേകുന്നുണ്ട്. ഇക്കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.

കുന്നുകുഴി ഭാഗത്തു നിന്നാണ് അക്രമി എത്തിയത്. എകെജി സെന്ററിന് മുൻപിൽ എത്തിയ ശേഷം ബൈക്ക് തിരിച്ച് നിർത്തുന്നു. ഇതിന് ശേഷമാണ് മതിലിന് നേരെ പടക്കം എറിഞ്ഞത്. ഇത് പരിസരത്തെക്കുറിച്ച് കൃത്യമായി അറിയുന്ന ആളാണെന്ന പോലീസിന്റെ സംശയത്തിന് ബലമേകുന്നു. പടക്കമേറിൽ എകെജി സെന്ററിന്റെ മതിലിന് പോലും കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണമാണ് ലക്ഷ്യമിട്ടതെങ്കിൽ നാശനഷ്ടം ഉണ്ടാകുമായിരുന്നു. ഇത് സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണോ എന്ന സംശയവും ഉളവാക്കുന്നുണ്ട്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. ഇതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആക്രമണം എന്നാണ് വിലയിരുത്തൽ.

 

Tags: casefire crackerAKG centre
Share
Tweet
SendShare

More News from this section

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

രണ്ട് കിലോമീറ്റര്‍ വാഹനനിര; കാറില്‍ നിന്നിറങ്ങി സുരേഷ് ഗോപി, പാലിയേക്കരയിലെ ടോള്‍ ബൂത്തുകള്‍ തുറന്നുനല്‍കി

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ അന്വേഷണം

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

Latest News

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത

‘2029ല്‍ ലഹരിമുക്ത ഇന്ത്യ’; 100 ലഹരിശൃംഖലകള്‍ തകര്‍ക്കും, ഒരു ലക്ഷം ‘നശാമുക്തി മിത്ര’മാരെ പരിശീലിപ്പിക്കും: അമിത് ഷാ

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies