ജയ്പൂർ; ബിജെപി മുൻ വക്താവ് നുപൂർ ശർമയുടെ പ്രവാചക വിവാദം ആയുധമാക്കി രാജ്യത്ത് മതമൗലികവാദികൾ അഴിഞ്ഞാടുന്നതിനിടെ കൊലവിളി പരാമർശവുമായി കോൺഗ്രസ് അനുഭാവികൾ രംഗത്ത്. കോൺഗ്രസ് അനുഭാവിയും സ്വയം പ്രഖ്യാപിത സാമൂഹിക പ്രവർത്തകയുമായ ജ്യോത്സ്ന ധർഖർ ഗുലിയയുടെ വിവാദ പരാമർശം ഉൾപ്പെട്ട ട്വീറ്റ് നീക്കം ചെയ്തു.
നുപൂർ ശർമയ്ക്കെതിരെ സ്ത്രവിരുദ്ധ പരമാർശം നടത്തുകയും മരണത്തിന് ആശംസ നൽകിയുമാണ് ജ്യോത്സന ട്വീറ്റ് ചെയ്തത്. നുപൂർ ശർമയെ അവർ സമൂഹമാദ്ധ്യമങ്ങളിലൂടെ വേശ്യയെന്ന് വിളിച്ച് അപമാനിക്കുകയും നല്ല മരണം ആശംസിക്കുന്നുവെന്നും പറഞ്ഞു. കോൺഗ്രസ് അനുഭാവിയുടെ ട്വീറ്റ് നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ട്വിറ്റർ സ്വമേധയാ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.
Comments