കൊറോണയ്ക്ക് കാരണം ദക്ഷിണ കൊറിയൻ ബലൂൺ; വിചിത്രവാദവുമായി ഉത്തരകൊറിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയ്‌ക്ക് കാരണം ദക്ഷിണ കൊറിയൻ ബലൂൺ; വിചിത്രവാദവുമായി ഉത്തരകൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 09:24 pm IST
FacebookTwitterWhatsAppTelegram

സോൾ: ലോകം മുഴുവനും കൊറോണ മഹാമാരി പടർന്നപ്പോൾ ഉത്തര കൊറിയയിൽ മാത്രം മഹാമാരി സ്ഥിരീകരിക്കാത്തിന്റെ കാരണമായിരുന്നു ആദ്യം ആളുകൾക്ക് അറിയേണ്ടിയിരുന്നത്. രണ്ടരവർഷത്തിന് ശേഷം ഉത്തരകൊറിയയിൽ ‘ പ്രത്യേകതരം പനി’ പടരുന്നുവെന്ന് സ്ഥിരീരിച്ചപ്പോൾ അതെങ്ങനെയെന്നായി സംശയം. ഒടുവിൽ ഈ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകിയിരിക്കുകയാണ് രാജ്യം.

തങ്ങളുടെ രാജ്യത്ത് കൊറണ പടരാൻ കാരണമായത് ദക്ഷിണ കൊറിയയിൽ നിന്നുവന്ന ബലൂണുകളാണെന്നാണ് ഉത്തര കൊറിയ ആരോപിക്കുന്നത്. ദക്ഷിണ കൊറിയയിൽ നിന്നും പറന്നുവന്ന ബലൂണുകളുമായി സമ്പർക്കം പുലർത്തിയവരിലൂടെയാണ് രാജ്യത്ത് കൊറോണ പടർന്നത് എന്നാണ് അധികൃതരുടെ വാദം. കൊറോണ പടർന്ന് കൊണ്ടിരിക്കുന്ന ഇഫോ നഗരത്തിലുള്ള ചിലർ ഏപ്രിൽ മാസത്തിൽ ഏലിയൻ വസ്തുക്കളുമായി സമ്പർക്കം പുലർത്തിയെന്നും അതിന് പിന്നാലെ ഇവർക്ക് ഒമിക്രോൺ രോഗബാധ കണ്ടെത്തിയെന്നുമായിരുന്നു അധികൃതർ ചൂണ്ടിക്കാട്ടിയത്.

ദക്ഷിണ കൊറിയൻ ആക്ടിവിസ്റ്റുകളടക്കമുള്ളവർ അതിർത്തി വഴി ബലൂണുകളും മറ്റും വടക്കൻ കൊറിയയിലേക്ക് പറപ്പിച്ച് വിടുന്ന പതിവുണ്ട്. നോട്ടീസുകളും വടക്കൻ കൊറിയൻ പൗരന്മാർക്കുള്ള സഹായവുമെല്ലാം ഇങ്ങനെ അയയ്‌ക്കാറുണ്ട്. കിം ഭരണകൂടത്തിനെതിരായ വിമർശനങ്ങൾ ഇത്തരം നോട്ടീസുകളിലുണ്ടാകാറുണ്ട്. കൊറോണ കാലത്ത് സഹായങ്ങളയക്കുന്നതായി വ്യക്തമാക്കി ഇത്തരത്തിൽ ബലൂണുകൾ അയച്ചിരുന്നു. ഇതിനെതിരെയാണ് ഉത്തര കൊറിയയുടെ പരോക്ഷ വിമർശനം.

എന്നാൽ ബലൂണുകൾ കാരണം നോർത്ത് കൊറിയയിൽ കൊവിഡ് പടരാൻ ഒരു സാധ്യതയുമില്ലെന്ന് ദക്ഷിണകൊറിയൻ യൂണിഫിക്കേഷൻ മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം ഉത്തരകൊറിയയിൽ 47 ലക്ഷം പേർക്കെങ്കിലും പനി ബാധിച്ചെന്നാണ് വിവരം. വാക്സിനേഷൻ യജ്ഞം നടപ്പാക്കാനും ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോംഗ് ഉൻ നേരത്തെ വിസമ്മതിച്ചിരുന്നു. ഇപ്പോഴും വാക്സിൻ വിതരണം തുടങ്ങിയോ എന്ന വിവരം ലഭ്യമല്ല.മുൻപ് മാസ്‌കുകളും മറ്റും ചൈനയിൽ നിന്നും വാങ്ങിയിരുന്നുവെങ്കിലും അതിനും പിന്നീട് വിലക്കേർപ്പെടുത്തിയിരുന്നു.

Tags: North Koreaballoons
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies