ആലപ്പുഴ: സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അതുകൊണ്ടാണ് സരിതയെയും സ്വപ്നയെയും കൊണ്ടുവന്നതെന്നും സ്വപ്നയെ പ്രതിപക്ഷം വിലയ്ക്കെടുത്തുവെന്നും മന്ത്രി ആരോപിച്ചു. ആലപ്പുഴയിലെ എൽഡിഎഫ് റാലിക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
യുഡിഎഫ് ഭരണ കാലത്ത് സരിത പറഞ്ഞതിന് സമാനമായ ഒരു കഥയാണ് ഇപ്പോൾ സ്വപ്ന സുരേഷ് പറയുന്നതെന്നും എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നും മന്ത്രി സജി ചെറിയാൻ പരിഹസിച്ചു. ഈ സ്ത്രീ പറഞ്ഞാൽ തകരുന്നതാണോ മുഖ്യമന്ത്രി പിണറായി വിജയനെന്നും മന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎയെയും മന്ത്രി വിമർശിച്ചു. വീണയെക്കുറിച്ച് മാത്യു കുഴൽനാടൻ പറഞ്ഞത് മര്യാദക്കേടാണെന്നും മാത്യു കുഴൽനാടനല്ല ‘കുഴൽമന്ദൻ’ ആണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പറഞ്ഞു.
Comments