മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരെ പാർട്ടിയ്ക്കുള്ളിൽ നടപടിയുമായി ഉദ്ധവ് താക്കറെ. ശിവസേനയുടെ സംഘടനാ പദവികളിൽ നിന്നും ഷിൻഡെയെ നീക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും, അംഗത്വം സ്വമേധയാ ഉപേക്ഷിച്ചുവെന്നും ഷിൻഡെയ്ക്ക് നൽകിയ കത്തിൽ താക്കറെ പറയുന്നു.
ശിവസേനയുടെ പ്രധാന സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ തന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഷിൻഡെയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കുകയാണെന്നും ഉദ്ധവ് താക്കറെയുടെ കത്തിൽ പറയുന്നു. നേരത്തെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിൻഡെയിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു.
വിമത നീക്കത്തിന് പിന്നാലെ ബുധനാഴ്ചയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തൊട്ടുപിന്നാലെ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
Comments