ലോകത്തിൽ ഏറ്റവും പ്രിയങ്കരമായ തമാശയേത്? പരീക്ഷണത്തിനൊടുവിൽ ഉത്തരവുമായി ഗവേഷകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിൽ ഏറ്റവും പ്രിയങ്കരമായ തമാശയേത്? പരീക്ഷണത്തിനൊടുവിൽ ഉത്തരവുമായി ഗവേഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 09:54 pm IST
FacebookTwitterWhatsAppTelegram

ചിരിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മനുഷ്യൻ. അത് കൊണ്ട് തന്നെ തമാശപറയുന്നവർക്കും തമാശപരിപാടികൾക്കും എല്ലാം നല്ല മാർക്കറ്റാണ് ആളുകൾക്കിടയിൽ. അപ്പോൾ ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ തമാശ ഏതാവും? അങ്ങനെ ഒന്നുണ്ടോ എന്നാണ് ചോദ്യമെങ്കിൽ ഉണ്ടെന്നാണ് ഡോ റിച്ചാർഡ് വൈസ്മാൻ എന്ന ഗവേഷകൻ പറയുന്നത്. അങ്ങനെ വെറുതെ പറയുന്നതല്ല. ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ അദ്ദേഹം അതിന് വ്യക്തമായ ഉത്തരവും കണ്ടെത്തി.

ലോകത്തെ ഏറ്റവും അധികം ചിരിപ്പിച്ച തമാശ കണ്ടെത്തുന്നതിനായി ഒരു വെബ്‌സൈറ്റിൽ തമാശകൾ വിലയിരുത്താൻ അദ്ദേഹം ആളുകളെ ക്ഷണിച്ചു. വായനക്കാരോട് തങ്ങൾക്ക് പ്രിയപ്പെട്ടതും രസകരവുമായ തമാശകൾ എഴുതി ചേർക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 2001 ൽ നടത്തിയ പരീക്ഷണത്തിൽ 40,000 ആളുകളാണ് പങ്കെടുത്തത്.രണ്ട് ദശലക്ഷത്തോളം റേറ്റിങ്ങും ലഭിച്ചു.

ഏറ്റവും ഒടുവിൽ അതിനുള്ള ഉത്തരം റിച്ചാർഡ് കണ്ടുപിടിച്ചു. മാഞ്ചസ്റ്ററിൽ നിന്നുള്ള മനശാസ്ത്രജ്ഞനായ ഡോ ഗുർപാൽ ഗോസലാണ് ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച തമാശ പങ്കുവെച്ചത്. ഏതാണാ തമാശയെന്നല്ലേ?

‘മരക്കൂട്ടത്തിനിടയിലൂടെ രണ്ട് വേട്ടക്കാർ നടന്നു നീങ്ങുകയായിരുന്നു. ഇതിനിടയിൽ ഒരാൾ തെന്നിയടിച്ച് വീണു. വീണയാൾക്ക് ശ്വാസോച്ഛാസം ഇല്ലെന്നും കണ്ണുകൾ തിളങ്ങുന്നതായും മറ്റേയാൾ കണ്ടു. ഉടൻതന്നെ അയാൾ ഫോണെടുത്ത് എമർജൻസി സർവീസുമായി ബന്ധപ്പെട്ടു.

അയാൾ: എന്റെ കൂട്ടുകാരൻ മരിച്ചു. ഞാൻ എന്താണ് ചെയ്യേണ്ടത്?

എമർജൻസി സർവീസ്: നിങ്ങൾ പേടിക്കാതെ, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. ആദ്യം നിങ്ങളുടെ കൂട്ടുകാരൻ മരിച്ചെന്ന് ഉറപ്പാക്കൂ.

ഇതുപറഞ്ഞയുടൻ മറുതലയ്‌ക്കൽ കനത്ത നിശബ്ദത പടർന്നു. പിന്നെയൊരു വെടിയൊച്ചയാണ് കേട്ടത്. ഉടൻ തന്നെ മടങ്ങിയെത്തി ഫോൺ എടുത്ത് അയാൾ പറഞ്ഞു. അവൻ മരിച്ചു, ഇനിയെന്താണ് ചെയ്യേണ്ടത്?’

ഇപ്പോൾ കേൾക്കുമ്പോൾ അയ്യേ ഇതെന്ത് തമാശ എന്ന് ചോദിക്കാൻ വരട്ടെ. ഒരു തമാശ തമാശയായി തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്. പിരിമുറുക്കമുള്ള അന്തരീക്ഷം ഇല്ലാതാക്കുകയും ചിന്തിപ്പിക്കുകയും പിന്നീട് രസിപ്പിക്കുകയും ചെയ്യുന്ന തമാശകൾ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു. അത്തരത്തിലൊരു തമാശയാണ് ഇത്. അതിനാലാണ് ഉയർന്ന റേറ്റിങ് ഗുർപാൽ പങ്കുവെച്ച തമാശയ്‌ക്ക് ലഭിച്ചത്.

Tags: COMEDY
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies