ബിജെപിക്ക് 115 എംഎൽഎമാരുടെ പിന്തുണ; തന്റെ പക്ഷത്ത് 50 പേർ; എന്നിട്ടും ബിജെപി കനിവ് കാണിച്ചു; മോഹിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി പദം നൽകിയ പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്ന് ഏകനാഥ് ഷിൻഡെ - Maharashtra CM Eknath Shinde
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിക്ക് 115 എംഎൽഎമാരുടെ പിന്തുണ; തന്റെ പക്ഷത്ത് 50 പേർ; എന്നിട്ടും ബിജെപി കനിവ് കാണിച്ചു; മോഹിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി പദം നൽകിയ പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്ന് ഏകനാഥ് ഷിൻഡെ – Maharashtra CM Eknath Shinde

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 04:38 pm IST
Facebook
Twitter
WhatsAppTelegram

 

മുംബൈ: മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രി പദം വ്യക്തിപരമായി മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിൻഡെ. താൻ മോഹിച്ചിട്ടില്ല, വിധിയാണ് ഈ ചുമതലയിൽ കൊണ്ടെത്തിച്ചതെന്നും ഷിൻഡെ പറഞ്ഞു. സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭയിൽ സംസാരിക്കുകയായിരുന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.

ബിജെപിക്ക് 115 എംഎൽമാരുടെ പിന്തുണ ഉണ്ടായിരുന്നു, തന്റെ പക്ഷത്ത് 50 പേരും. എന്നിട്ടും ബിജെപി തന്നോട് വലിയ കനിവ് കാണിച്ചു. മുഖ്യമന്ത്രി പദം തനിക്ക് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി പദം ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും തനിക്കുണ്ടായിരുന്നില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.

ഇപ്പോഴിതാ ബിജെപി-ശിവസേന സഖ്യസർക്കാർ അധികാരത്തിലേറി. ബാലാസാഹേബ് താക്കറെയുടെ വിശ്വാസങ്ങളെ മുറുകെപിടിച്ചാണ് ഈ മുന്നേറ്റം. ബാലാസാഹേബിന്റെ സൈനികനാണ് ഇപ്പോൾ മുഖ്യമന്ത്രി പദത്തിലുള്ളതെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു.

ഇത്രനാളും നമ്മൾ കണ്ട മാറ്റം ഇപ്രകാരമായിരുന്നു. പ്രതിപക്ഷത്തുള്ളവർ സർക്കാരിനോട് ചായ്‌വ് കാണിക്കുന്നു. എന്നാലിപ്പോൾ സർക്കാരിൽ നിന്ന് പ്രതിപക്ഷത്തേക്ക് ആളുകൾ ചേക്കേറുന്നതായിരുന്നു മാറ്റമെന്നും ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഷിൻഡെ വിമർശനമുന്നയിച്ചു.

ഷിൻഡെ പക്ഷ എംഎൽഎമാർ പലരുമായും ബന്ധപ്പെടുന്നുണ്ടെന്നായിരുന്നു ഉദ്ധവ് ക്യാമ്പിന്റെ വാദം. ആദ്യം പറഞ്ഞു അഞ്ച് എംഎൽഎമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന്. പിന്നീട് 10, 20, 25 എന്നിങ്ങനെയായി നമ്പർ. ഷിൻഡെ പക്ഷത്തുള്ള ഈ 25 എംഎൽഎമാർ ആരൊക്കെയാണെന്ന് ചോദിച്ചപ്പോൾ മറുപടിയില്ലായിരുന്നു. എന്തായാലും ഊഹാപോഹങ്ങളും മുൻവിധികളുമെല്ലാം തെറ്റിപ്പോയെന്ന് തെളിഞ്ഞു. ഒരു എംഎൽഎയെയും നിർബന്ധിച്ച് തന്റെ പക്ഷത്ത് ഇരുത്തിയിട്ടില്ല.
ബാലാസാഹേബ് താക്കറെയുടേയും ആനന്ദ് ഡിഗെയുടെയും പ്രത്യയശാസ്ത്രത്തെ അനുഗമിക്കുന്ന തന്നെപോലെയുള്ള ഒരു സാധാരണ പ്രവർത്തകന് ഇത് വലിയ കാര്യമാണെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു.

 

Tags: MAHARASHTRAmaharashtra cmEknath Shinde
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies