ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ട് മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ(52) എന്ന തൊഴിലാളിയാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ലയത്തിന് സമീപമുള്ള അടുക്കളയിൽ നിന്ന് ഭക്ഷണം പാകം ചെയ്യുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയുമുണ്ട്.
അപകടം നടക്കുന്ന സമയത്ത് പുഷ്പയുടെ ഭർത്താവും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ ഇവർ സുരക്ഷിതരാണ്.
Comments