മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. 71 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു. സംഭവത്തിൽ കൊപ്പം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ 4.30 ഓടെയായിരുന്നു സംഭവം. വളാഞ്ചേരി വഴി കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പോലീസ് കുഴൽപ്പണം പിടികൂടിയത്. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 71,50,000 രൂപയാണ് പിടിച്ചെടുത്തത്.
കാറിന്റെ ഡാഷ് ബോർഡിലും സീറ്റിന്റെ അടിയിലും രഹസ്യ അറ ഉണ്ടാക്കിയായിരുന്നു ഇവർ പണം ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ഷംസുദ്ദീൻ, അബ്ദുൾ ജബ്ബാർ എന്നിവരാണ് അസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞമാസവും സമാനമായ രീതിയിൽ ഇവിടെ നിന്നും കുഴൽപ്പണം പിടികൂടിയിരുന്നു,
Comments