കോട്ടം: മുണ്ടക്കയത്ത് കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോരുത്തോട് മൂഴിക്കൽ പാറാംതോട് പോകുന്ന വഴിയിലാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ജനവാസ മേഖലയായ പ്രദേശത്ത് ഇന്ന് രാവിലെയോടെയാണ് നാട്ടുകാർ ആനയെ കണ്ടെത്തിയത്.
വഴിയോരത്തെ പ്ലാവിൽ നിന്നും ചക്ക പറിക്കുവാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണ് ആന ചരിയാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തിന് സമീപത്ത് കാട്ടനകളുടെ ശല്യം രൂക്ഷമായിരുന്നു.
പെരിയാർ കടുവാ സങ്കേതത്തിനു സമീപമുള്ള ശബരിമല വനത്തിൽ നിന്നും എത്തിയതാണ് കാട്ടാന. ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന കാനനപാതയോട് ചേർന്നുള്ള വഴിയാണിത്. ഞായറാഴ്‌ച്ച പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവ് ഭാഗത്തും വൈദ്യുതി ആഘാതമേറ്റ് കാട്ടാന ചരിഞ്ഞിരുന്നു.
Comments