സനാതന വിശ്വാസമനുസരിച്ച് പശുവിനെ വിശുദ്ധ പ്രതീകമായി ആരാധിക്കുന്നു; ഈദ് സമയത്ത് പശുക്കളെ കൊല്ലരുതെന്ന് എഐയുഡിഎഫ് മേധാവി ബദ്‌റുദ്ദീൻ അജ്മൽ - Islamic body urges Muslims not to slaughter cows
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സനാതന വിശ്വാസമനുസരിച്ച് പശുവിനെ വിശുദ്ധ പ്രതീകമായി ആരാധിക്കുന്നു; ഈദ് സമയത്ത് പശുക്കളെ കൊല്ലരുതെന്ന് എഐയുഡിഎഫ് മേധാവി ബദ്‌റുദ്ദീൻ അജ്മൽ – Islamic body urges Muslims not to slaughter cows

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 05:40 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: മുസ്ലീം സമുദയാത്തിൽപ്പെട്ടവർ ഈദ് അൽ അദ്ഹ ആഘോഷവേളയിൽ പശുവിനെ അറക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്). ഇന്ത്യയിൽ ജൂലൈ 10ന് ആഘോഷിക്കപ്പെടുന്ന ഈദ് അൽ അദ്ഹ വേളയിൽ പശുവിനെ ബലിയർപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തണമെന്നാണ് മുസ്ലീം സമുദായക്കാരോട് സംഘടന ആവശ്യപ്പെട്ടത്. എഐയുഡിഎഫ് മേധാവി ബദ്‌റുദ്ദീൻ അജ്മലാണ് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.

അസമിലെ ധുബ്രി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയും ജാമിയത്ത് ഉലമയുടെ സംസ്ഥാന പ്രസിഡന്റുമാണ് ബദ്റുദ്ദീൻ അജ്മൽ. ഹിന്ദുക്കൾ പശുക്കളെ മാതാവായി കണക്കാക്കുന്നു. അതിനാൽ അവയെ ഉപദ്രവിക്കുന്നതിൽ നിന്ന് പരമാവധി വിട്ടുനിൽക്കണമെന്ന് ബദ്റുദ്ദീൻ അജ്മൽ പറഞ്ഞു.

അസമിലെ കച്ചാർ ജില്ലയിൽ വാർത്താസമ്മേളനം നടത്തവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”പശുക്കളെ മാതാവായാണ് ഹിന്ദുക്കൾ കണക്കാക്കുന്നത്. സനാതന വിശ്വാസമനുസരിച്ച് പശുവിനെ വിശുദ്ധ പ്രതീകമായി ആരാധിക്കുന്നു.” ഇസ്ലാമിൽ പോലും പറയുന്നത് ഒരു മൃഗത്തെയും ഉപദ്രവിക്കരുതെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈദ് സമയത്ത് പശുക്കളെ കൊല്ലരുതെന്നാണ് മുസ്ലീം ജനതയോടുള്ള അഭ്യർത്ഥന. പശുവിനെ കൊല്ലുന്ന ആചാരത്തെ എഐയുഡിഎഫ് ശക്തമായി എതിർക്കുന്നു. പശുവിന് പകരം മറ്റ് മൃഗങ്ങളെ ബലിയർപ്പിക്കണമെന്നാണ് മുസ്ലീം സമൂഹത്തോടുള്ള അഭ്യർത്ഥന. അള്ളാഹു അത് സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സെമിനാരിയായ ദാറുൽ ഉലൂം ദിയോബന്ദ് രണ്ട് വർഷം മുമ്പ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. ഈദ് അവസരത്തിൽ പശുക്കളെ ബലിയർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അവർ അഭ്യർത്ഥിച്ചു. അതേകാര്യമാണ് ഇവിടെ താനും ആവർത്തിക്കുന്നതെന്നും പശുക്കളെ ദയവായി ബലി നൽകരുതെന്നും അജ്മൽ കൂട്ടിച്ചേർത്തു.

 

 

Tags: muslimsCoweidIslamic body
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies