കൊല്ലത്ത് : കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. കൊല്ലം കുളക്കടയിലാണ് സംഭവം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഇനോവ കാറും അൾട്ടോ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഓൾട്ടോ കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ , ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവരുടെ മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇനോവ കാർ ഓടിച്ചിരുന്ന അടൂർ ചൂരക്കോട് സ്വദേശി അരവിന്ദിനും പരുക്കേറ്റു. ഇയാൾ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മഴയിൽ കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നെന്ന് അരവിന്ദ് പോലീസിൽ മൊഴി നൽകി.
Comments