കണ്ണൂര്: മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് കണ്ണൂര് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. വിവാദമാക്കേണ്ട കാര്യമില്ല എന്നാണ് എം.വി ജയരാജന്റെ പ്രതികരണം. സജി ചെറിയാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ തകർക്കുന്നത് കോൺഗ്രസും ആർഎസ്എസുമാണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
സജി ചെറിയാന്റെ പ്രസംഗം വളച്ചൊടിച്ചുകൊണ്ട് കോൺഗ്രസ് ആയുധമാക്കുകയാണെന്നാണ് എം.വി ജയരാജന്റെ ന്യായീകരണം. വാക്കുകൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയാതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്ത് വന്നിരുന്നു. നാവ് പിഴയാണെന്ന് ന്യായീകരിച്ച് എം.എ ബേബിയും സജി ചെറിയാൻ രാജി വെയ്ക്കേണ്ടതില്ലെന്ന് സിപിഎമ്മും പറഞ്ഞിരുന്നു.
Comments