പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 12 ന് പാട്ന സന്ദർശിക്കും. ബീഹാർ നിയമസഭയുടെ ശതവാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നതായും ബീഹാർ നിയമസഭ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകും അദ്ദേഹമെന്നും സ്പീക്കർ വിജയ് കുമാർ സിൻഹ അറിയിച്ചു.
ചടങ്ങിൽ മെമ്മോറിയൽ പാർക്കിന്റെ ഉദ്ഘാടനവും മ്യൂസിയത്തിന്റെയും ഗസ്റ്റ് ഹൗസിന്റെയും തറക്കല്ലിടലും നടക്കും. ശതവാർഷിക സ്മരണയിൽ ‘ശതാബ്ദി സ്മൃതി സ്തംഭത്തിന്റെ’ അനാച്ഛാദനവും നടക്കും. ഒപ്പം തന്നെ കൽപതാരു വൃക്ഷതൈയും നടും.
സിൻഹയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.ചീഫ് സെക്രട്ടറി അമിർ ശുഭാനി , ഡിജിപി എസ്കെ സിംഗാൽ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചരിത്ര പ്രധാനമായ ഈ പരിപാടിയെ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments