നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാൻഡിൽ; നടന് രോഗമുണ്ടെന്ന വാദം വിലപോയില്ല - Sreejith Ravi Bail Plea Rejected
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാൻഡിൽ; നടന് രോഗമുണ്ടെന്ന വാദം വിലപോയില്ല – Sreejith Ravi Bail Plea Rejected

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 04:05 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. 14 ദിവസത്തേക്ക് നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തൃശൂർ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.

രോഗത്തിന്റെ ഭാഗമായാണ് പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം കാട്ടുന്നതെന്നായിരുന്നു ശ്രീജിത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച ചികിത്സാ തെളിവുകളിൽ രേഖപ്പെടുത്തിയിരുന്നത് ഇന്നത്തെ തിയതിയായിരുന്നു. അതിനാൽ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന വാദം പ്രോസിക്യൂഷൻ ഉയർത്തി.

നേരത്തെ ഒറ്റപ്പാലത്ത് വെച്ച് സമാനമായ സംഭവമുണ്ടായിരുന്നു. അതിനാൽ ഒരേ കുറ്റം തന്നെ പ്രതി ആവർത്തിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇപ്പോൾ ജാമ്യം നൽകിയാൽ പ്രതി സമാന കുറ്റകൃത്യത്തിൽ വീണ്ടും ഏർപ്പെട്ടേക്കാമെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പ്രോസിക്യൂഷന്റെ അഭിപ്രായപ്പെട്ടു. തുടർന്ന് പ്രതിഭാഗം സമർപ്പിച്ച തെളിവുകളടക്കം ജാമ്യാപേക്ഷ കോടതി തള്ളുകയും പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുകയും ചെയ്തു.

ഇന്ന് രാവിലെയോടെയാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ നാലിന് വൈകിട്ട് 3.30 നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂർ അയ്യന്തോൾ എസ്എൻ പാർക്കിന് സമീപം പതിനൊന്നും അഞ്ചും പ്രായമുള്ള കുട്ടികൾക്ക് നേരെ നടൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ശേഷം അവിടെ നിന്ന് കാറിൽ കടന്നുകളഞ്ഞു.

വീട്ടിലെത്തിയ കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയും പിന്നീട് പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പ്രതി ശ്രീജിത്താണെന്ന് കുട്ടികൾക്ക് മനസിലായിരുന്നില്ല. കറുത്ത സഫാരി കാറിൽ എത്തിയ ആളാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നായിരുന്നു കുട്ടികളുടെ മൊഴി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി നടനായ ശ്രീജിത്ത് രവിയാണെന്ന് തിരിച്ചറിഞ്ഞത്.

ചോദ്യം ചെയ്യലിൽ ശ്രീജിത്ത് കുറ്റം സമ്മതിച്ചിരുന്നു. തനിക്ക് ഒരു രോഗമുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ നഗ്നതാ പ്രദർശനം നടത്തുന്നത് എന്നുമായിരുന്നു ശ്രീജിത്തിന്റെ മൊഴി. മരുന്ന് കഴിക്കാത്തതിനാൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്നും നടൻ പോലീസിനെ അറിയിച്ചിരുന്നു.

 

Tags: Pocsobail pleaSREEJITH RAVI
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies