പ്രിയ സുഹൃത്ത് നേരിട്ട വധശ്രമത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മോദി; പ്രാർത്ഥനകൾ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി; ഷിൻസോ ആബെയുടെ നില അതീവ ഗുരുതരമെന്ന് ജപ്പാൻ സർക്കാർ - Ex Japanese PM Shinzo Abe Shot
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയ സുഹൃത്ത് നേരിട്ട വധശ്രമത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മോദി; പ്രാർത്ഥനകൾ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി; ഷിൻസോ ആബെയുടെ നില അതീവ ഗുരുതരമെന്ന് ജപ്പാൻ സർക്കാർ – Ex Japanese PM Shinzo Abe Shot

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 12:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി നരേന്ദ്രമോദി. പ്രിയ സുഹൃത്തിനെതിരായുണ്ടായ ആക്രമണത്തിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. തന്റെ പ്രാർത്ഥനകൾ ഷിൻസോയ്‌ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേരത്തെ ജപ്പാനിലെ ഇന്ത്യൻ അംബാസിഡറെ വിളിച്ച് പ്രധാനമന്ത്രി ഇക്കാര്യം സംസാരിച്ചിരുന്നു.

Deeply distressed by the attack on my dear friend Abe Shinzo. Our thoughts and prayers are with him, his family, and the people of Japan.

— Narendra Modi (@narendramodi) July 8, 2022

ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ ഷിൻസോയുമായി സൗഹൃദത്തിലായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി ജപ്പാൻ സന്ദർശിച്ചതിന് പിന്നാലെ നിരവധി ജപ്പാൻ കമ്പനികൾ ഗുജറാത്തിൽ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്.

പിന്നീട് 2014ൽ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയായിരുന്നു. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധിതിയുൾപ്പെടെ ഇന്ത്യയുടെ നിരവധി സുപ്രധാന വികസന ലക്ഷ്യങ്ങളിൽ ജപ്പാൻ പിന്നീട് പങ്കാളിയാകുകയും ചെയ്തു. പത്മവിഭൂഷൺ നൽകിയും ഷിൻസോ ആബെയെ രാജ്യം ആദരിച്ചിട്ടുണ്ട്.

അതേസമയം ഷിൻസോയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ അറിയിച്ചു. മുൻ പ്രധാനമന്ത്രിക്ക് വെടിയേറ്റതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ജപ്പാനിൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റത്. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. മുൻ നാവികസേനാംഗമാണ് ആക്രമിച്ചത്. നെഞ്ചിൽ വെടിയേറ്റ ആബെയുടെ നില അത്യധികം ഗുരുതരമായ നിലയിൽ തുടരുകയാണ്.

 

Tags: Narendra ModiSHINZO ABE
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies