മലപ്പുറം: തൃപ്രങ്ങോട്ട് ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽക്കാൻ ശ്രമം. ഹരിയാനയിൽ നിന്നും എത്തിച്ച പോത്തുകളിൽ ചത്ത നിലയിൽ കണ്ടെത്തിയ മൂന്ന് എണ്ണത്തിനെയാണ് ഇറച്ചിയാക്കി വിൽക്കാൻ ശ്രമമുണ്ടായത്. നാട്ടുകാർ ഇത് തടഞ്ഞു.
ആലത്തിയൂർ വെള്ളോട്ടുപാലത്ത് പ്രവർത്തിക്കുന്ന ഫാമിലാണ് ചത്ത പോത്തുകളെ ഇറച്ചിയാക്കാൻ ശ്രമമുണ്ടായത്. ബലിപെരുന്നാളിന് വേണ്ടി 26 പോത്തുകളെയായിരുന്നു ഫാമിൽ എത്തിച്ചത്. ഇവയിൽ മൂന്നെണ്ണമാണ് ചത്തത്. തുടർന്ന് ഇതിനെ ആദ്യം ഇറച്ചിയാക്കുകയായിരുന്നു.
ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഫാമിനെതിരെ നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം.
Comments