കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രംസിംഗെയുടെ ഔദ്യോഗിക വസതിയായ ടെംബിൾ ട്രീസിസിൽ കയറി ആർമാദിച്ച് പ്രതിഷേധക്കാർ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാനാകാതെ പ്രധാനമന്ത്രി രാജിവെച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രാജപക്‌സെ എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. ഇതിന് പിന്നാലെ ഇരുവരുടെയും വീടുകൾ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ കയ്യേറിയിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ വസതിയിലെ കിടക്കയിൽ കിടന്നും സ്വിമ്മിംഗ് പൂളിൽ കുളിച്ചും പ്രതിഷേധക്കാർ ആഘോഷിക്കുന്ന വീഡിയോകളാണ് പുറത്തുവരുന്നത്. നിരവധി പേർ ചേർന്ന് പ്രധാനമന്ത്രിയുടെ കിടക്കയിൽ കിടന്ന് ഡബ്ല്യുഡബ്ല്യുഇ മത്സരം അനുകരിക്കുന്നത് വീഡിയോയിൽ കാണാം.
നിരവധി പേർ ചേർന്ന് ഒരാളെ അടിച്ച് വീഴ്‌ത്തുന്ന ദൃശ്യങ്ങളാണിത്. ഇത് മറ്റൊരാൾ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതും കാണാനാകും. നേരത്തെ വസതിയിലെ മതിലിലും ഗേറ്റിലും കയറിനിന്ന് പതാകയുയർത്തുന്ന വീഡിയോകളും പുറത്തുവന്നിരുന്നു.
അതേസമയം നാടുവിട്ട പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ വീട്ടിലും ആളുകൾ കടന്നുകൂടിയിട്ടുണ്ട്. പ്രസിഡന്റിന്റെ കസേരയിൽ ഇരുന്ന ആളുകൾ ഫോട്ടോ എടുക്കുകയും, ബെഡിൽ ഇരുന്ന് ഫാമിലി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനിടെ ചിലർ പ്രസിഡന്റിന്റെ പിയാനോ വായിച്ചും ആഘോഷിക്കുന്നു. കൈകൊട്ടി പാട്ട് പാടിയാണ് ഇവർ പിയാനോ വായിക്കുന്നത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Protesters now enter the official residence of the Prime Minister – The Temple Trees of #Colombo. #lka #SriLankaProtests #SriLankaEconomicCrisis pic.twitter.com/Q5YW3AVG6L
— Dasuni Athauda (@AthaudaDasuni) July 9, 2022















