ഗുവാഹത്തി: മതവികാരം വ്രണപ്പെടുത്തി ശിവന്റെ വേഷ്ം കെട്ടി തെരുവിൽ പ്രശ്നമുണ്ടാക്കിയ യുവാവിനെതിരെ കേസ്. ബിരിഞ്ചി ബോറ എന്ന യുവാവാണ് ശിവവേഷം ദുരുപയോഗം ചെയ്തത്.
കഴിഞ്ഞ ദിവസം നഗാവിലായിരുന്നു സംഭവം. നഗാവിൽ തെരുവ് നാടകം കളിച്ച ഇയാൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയായായിരുന്നു ഹിന്ദു ദൈവങ്ങളുടെ വേഷവിധാനങ്ങൾ ധരിച്ചത്. പാർവ്വതി ദേവിയുടെ വേഷം ധരിച്ച പരിഷ്മിത എന്ന യുവതിയും ഇയാളോടൊപ്പം ഉണ്ടായിരുന്നു.
സംഭവത്തിനെതിരെ വിശ്ഹിന്ദുപരിഷത്ത്, ബജ്രംഗ്ദൾ തുടങ്ങിയ സംഘടനകൾ രംഗത്തെത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതായും മതത്തെ ദുരുപയോഗം ചെയ്തതായും ചൂണ്ടിക്കാട്ടി യുവാവിനെതിരെ നിരവധി പരാതികൾ ലഭിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ശിവവേഷം ധരിച്ച് മതവികാരം വ്രണപ്പെടുത്തുന്നത് ശരിയല്ലെന്ന് സംഘടനകൾ വ്യക്തമാക്കി.
Comments