എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ഉപാധികളോടെ ജാമ്യം - hrds secretary aji krishnan granted bail
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ഉപാധികളോടെ ജാമ്യം – hrds secretary aji krishnan granted bail

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെയ്‌ക്കണമെന്നും രണ്ട് ആൾ ജാമ്യം നിൽക്കണമെന്നും ഉപാധിയുണ്ട്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ പറയുന്നു. എല്ലാ ശനിയാഴ്ചയും ഷോളയാർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും കോടതി അറിയിച്ചു.

വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന ആരോപണത്തിന്മേലാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് താമസിക്കുന്ന വനവാസികളെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിലായിരുന്നു പോലീസ് നടപടി. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സ്വപ്‌ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ സംസ്ഥാന സർക്കാരിൽ നിന്ന് പ്രതികാര നടപടികൾ നേരിടേണ്ടി വന്നതായി എച്ച്ആർഡിഎസ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി അജി കൃഷ്ണന്റെ അറസ്റ്റുണ്ടായത്. തുടർന്ന് ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഒരു ദിവസം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ശേഷം കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് വീണ്ടും നൽകിയ ജാമ്യാപേക്ഷയാണ് കോടതി അംഗീകരിച്ചത്.

 

Tags: BAILHRDSaji krishnan
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies