കാരണഭൂതനാണ്, ലോകത്തിന്റെ ആളാണ് എന്നൊക്കെ ഇവര് പറയും; കാര്യസാദ്ധ്യത്തിന് സുഖിപ്പിക്കാൻ വേണ്ടിയാണ്; അതിലൊന്നും വീഴരുതെന്ന് മുഖ്യമന്ത്രിയോട് വിഡി സതീശൻ
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കാരണഭൂതനാണ്, ലോകത്തിന്റെ ആളാണ് എന്നൊക്കെ ഇവര് പറയും; കാര്യസാദ്ധ്യത്തിന് സുഖിപ്പിക്കാൻ വേണ്ടിയാണ്; അതിലൊന്നും വീഴരുതെന്ന് മുഖ്യമന്ത്രിയോട് വിഡി സതീശൻ

Janam Web Desk by Janam Web Desk
Jul 13, 2022, 08:07 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തെ നിയമസഭയിൽ വിമർശിച്ച് വി.ഡി സതീശൻ. 80 ശതമാനം സ്‌ഫോടന കേസുകളും ഒരു തുമ്പും ഇല്ലാതെ അവസാനിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത് എന്നതുകൊണ്ടാണ് നിയമസഭയിൽ കൊണ്ടുവരുന്നത്. സിപിഎംകാർ പ്രതികളായ കേസിൽ തുമ്പുണ്ടാകില്ല. അവരെ അറസ്റ്റ് ചെയ്യില്ലെന്നും സതീശൻ പറഞ്ഞു.

ബോംബ് ഉണ്ടാക്കുന്നതിനിടയിൽ കൊല്ലപ്പെട്ടതിൽ ഏഴ് പേർ സിപിഎം കാരാണ്. അവരുടെ കുടുംബങ്ങളോട് ഒരു അനുകമ്പ തോന്നണ്ടേയെന്നും സതീശൻ ചോദിച്ചു. നമ്മളെ ആരും വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ്. നമ്മളെല്ലാം വിമർശിക്കപ്പെടും. ദൈവത്തിനെപ്പോലും വിമർശിക്കുന്ന കാലമാണ്. അങ്ങ് കാരണഭൂതനാണ് ലോകത്തിന്റെ ആളാണ് എന്നൊക്കെ ഇവര് പറയും. കാര്യസാദ്ധ്യത്തിന് സുഖിപ്പിക്കാൻ വേണ്ടിയാണ്. അതിലൊന്നും അങ്ങ് വീഴരുതെന്നാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.

മട്ടന്നൂരിൽ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിച്ചതിനിടെ രണ്ട് അസം സ്വദേശികൾ സ്‌ഫോടനത്തിൽ മരിച്ച വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനിടയിലായിരുന്നു മുഖ്യമന്ത്രിയെയും സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തെയും സതീശൻ കടന്നാക്രമിച്ചത്.

ടിപി ചന്ദ്രശേഖരൻ വധവും സതീശൻ ഇടയിൽ പരാമർശിച്ചു. നിങ്ങളുടെ പാർട്ടിയുടെ കൊടിയും പിടിച്ച് കുറെ നാൾ നടന്നതല്ലേ, എങ്ങനെ കൊല്ലാൻ പറ്റുന്നു. സിപിഎം അധികാരത്തിലേറിയ ശേഷം നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങളാണ് നടക്കുന്നത്. അതിനെല്ലാം നേതൃത്വം കൊടുത്ത ഒരു പാർട്ടിയുടെ മുഖ്യമന്ത്രിയായി ഇവിടെ വന്നിരുന്ന് കൊലപാതകത്തിനെതിരെ സംസാരിക്കുകയാണെന്ന് വി.ഡി സതീശൻ പരിഹസിച്ചു.

കൊല്ലപ്പെട്ട അസം സ്വദേശികൾക്ക് ഒപ്പം വന്ന 19 വയസുകാരൻ തിരിച്ചുവണ്ടി കയറിയത് ആ പിതാവിന്റെയും 22 കാരന്റെയും മൃതദേഹങ്ങളുമായിട്ടാണ്. പക്ഷെ കേരളത്തിലെ മുഖ്യമന്ത്രിക്ക് അത് ഒരു വിഷയമല്ല. വിഷയദാരിദ്ര്യമെന്നാണ് ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി പറയുന്നതെന്ന് സതീശൻ വിമർശിച്ചു. സ്‌ഫോടനം ഉണ്ടാകുമ്പോൾ പോലീസ് നായയെയും കൊണ്ട് തെക്കുവടക്ക് നടക്കും. അല്ലാതെ കേസിലെ പ്രതികളെ പിടിക്കില്ല.

19 വയസുകാരനെയും 22 വയസുകാരനെയും ശിരസിൽ മഴു കൊണ്ടു വെട്ടി നിങ്ങൾ കൊന്നില്ലേ. ടിപി ചന്ദ്രശേഖരനെ കൊന്നത് എങ്ങനെയാണ്? ആ വിധവയല്ലേ ഇവിടെ ഇരിക്കുന്നതെന്ന് കെ.കെ രമയെ ചൂണ്ടി സതീശൻ ചോദിച്ചു. അവരെ ഇപ്പോഴും നിങ്ങളുടെ നേതാക്കൻമാർ അപമാനിക്കുകയാണ്.52 വെട്ട് വെട്ടി മുഖം വികൃതമാക്കി. അതൊന്നും ഒരു മലയാളിയുടെയും മനസിൽ നിന്ന് മാഞ്ഞുപോകില്ല.

ഇരിക്കൂറിൽ ബോംബ് ഒരു വീട്ടിൽ സ്‌ഫോടനം ഉണ്ടായി രണ്ട് പേർ മരിച്ചു. ഒരുപാട് പേർക്ക് പരിക്കേറ്റു. അന്ന് പാർട്ടിക്ക് അതിൽ ബന്ധമില്ലെന്ന സ്ഥിരം സാധനമാണ് സിപിഎം പുറത്തിറക്കിയത്. പിന്നീട് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശ്രീകണ്ഠാപുരത്ത് എത്തി മരണപ്പെട്ടവർക്ക് കുടുംബ സഹായഫണ്ടും പരിക്കേറ്റവർക്ക് ചികിത്സാസഹായ ഫണ്ടും നൽകിയപ്പോൾ പറഞ്ഞത് ഇവർ പാർട്ടിക്ക് വേണ്ടിയാണ് രക്തസാക്ഷികൾ ആയതെന്നാണ്. ബോംബ് ഉണ്ടാക്കുന്നതിനിടയിൽ കൊല ചെയ്യപ്പെട്ടവർ പാർട്ടിക്ക് വേണ്ടി രക്തസാക്ഷികളായി എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയാണ് മുഖ്യമന്ത്രിയുടെ റോളിൽ ഇവിടെ വന്നിരുന്ന് സ്റ്റഡി ക്ലാസ് നൽകുന്നതെന്നും സതീശൻ പരിഹസിച്ചു.

Tags: Pinarayi VijayanKerala Niyamasabhav d satheesanവി.ഡി സതീശൻസിപിഎംടിപി ചന്ദ്രശേഖരൻ
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നാണക്കേട്.! കടക്ക് പുറത്ത്, ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കണം; ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്

നാണക്കേട്.! കടക്ക് പുറത്ത്, ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കണം; ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്

‘സ്വിഫ്റ്റിനോട് ചിറ്റമ്മ നയം അരുത്, രണ്ടും ഒരമ്മപെറ്റ മക്കൾ’; കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനോട് ഗതാഗത മന്ത്രി

‘സ്വിഫ്റ്റിനോട് ചിറ്റമ്മ നയം അരുത്, രണ്ടും ഒരമ്മപെറ്റ മക്കൾ’; കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനോട് ഗതാഗത മന്ത്രി

എറണാകുളത്ത് അയൽവാസിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ

എറണാകുളത്ത് അയൽവാസിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ

വരുമാനത്തേക്കാൾ കൂടുതൽ സമ്പാദ്യം; ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടാൻ സിപിഐ

വരുമാനത്തേക്കാൾ കൂടുതൽ സമ്പാദ്യം; ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടാൻ സിപിഐ

ഇ.ഡി തന്നെ മാനസികമായി പീഡിപ്പിച്ചു , ഭീഷണിപ്പെടുത്തി , ജയിലിലേക്ക് വിടുമെന്ന് പറഞ്ഞു ; എം.കെ.കണ്ണൻ

ഇ.ഡി തന്നെ മാനസികമായി പീഡിപ്പിച്ചു , ഭീഷണിപ്പെടുത്തി , ജയിലിലേക്ക് വിടുമെന്ന് പറഞ്ഞു ; എം.കെ.കണ്ണൻ

മഴ കനക്കും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

വരുന്ന അഞ്ച് ദിവസം മഴ; തെക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രത

Load More

Latest News

ഇന്ത്യയ്‌ക്ക് അവിശ്വസനീയ നേട്ടം; ക്വാഡ്രപ്പിൾ സ്‌കൾ റോവിംഗിൽ വെങ്കലം നേടിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യയ്‌ക്ക് അവിശ്വസനീയ നേട്ടം; ക്വാഡ്രപ്പിൾ സ്‌കൾ റോവിംഗിൽ വെങ്കലം നേടിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

റോസ്ഗർ മേള; പ്രധാനമന്ത്രി നാളെ 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് കൈമാറും

റോസ്ഗർ മേള; പ്രധാനമന്ത്രി നാളെ 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് കൈമാറും

സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് തീയിട്ട് ഖാലിസ്ഥാൻ അനുകൂലികൾ; അഞ്ച് മാസത്തിനിടെ രണ്ടാമത്തെ ആക്രമണം

ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി എടുക്കാതെ കനേഡിയന് സർക്കാർ; സ്വന്തം നിലയ്‌ക്ക് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ച് ഹിന്ദു ക്ഷേത്രങ്ങൾ

യുഎൻ പൊതുസഭ അദ്ധ്യക്ഷൻ ഡെന്നിസ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

യുഎൻ പൊതുസഭ അദ്ധ്യക്ഷൻ ഡെന്നിസ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

‘ക്യാപ്‌സ്യൂൾ’ എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്;  നാസ പറയുന്നത് ഇങ്ങനെ 

‘ക്യാപ്‌സ്യൂൾ’ എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്;  നാസ പറയുന്നത് ഇങ്ങനെ 

ഖലിസ്ഥാനി ഭീകരൻ കരൺവീർ സിംഗിനെതിരെ റെഡ് കോർണർ നോട്ടീസ് ; കരൺവീർ പാകിസ്താനിലെന്ന് സൂചന

ഖലിസ്ഥാനി ഭീകരൻ കരൺവീർ സിംഗിനെതിരെ റെഡ് കോർണർ നോട്ടീസ് ; കരൺവീർ പാകിസ്താനിലെന്ന് സൂചന

ഖലിസ്ഥാനി ഭീകരൻ ലാൻഡയുടെയും കൂട്ടാളികളുടെയും ഒളിത്താവളങ്ങളിൽ പോലീസ് റെയ്ഡ് : നിരവധി പേർ പിടിയിലായതായി സൂചന

ഖലിസ്ഥാനി ഭീകരൻ ലാൻഡയുടെയും കൂട്ടാളികളുടെയും ഒളിത്താവളങ്ങളിൽ പോലീസ് റെയ്ഡ് : നിരവധി പേർ പിടിയിലായതായി സൂചന

മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വേദിയിലേക്ക് ഓടിക്കയറി, പകരം മന്ത്രിയെ ആലിംഗനം ചെയ്തു; യുവാവ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വേദിയിലേക്ക് ഓടിക്കയറി, പകരം മന്ത്രിയെ ആലിംഗനം ചെയ്തു; യുവാവ് കസ്റ്റഡിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies