കോട്ടയം : കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബിസിഎം കോളേജിലാണ് സംഭവം. മൂന്നാംവർഷ ബിരുദ വിദ്യാർഥിനി പന്തളം എടപ്പോൾ സ്വദേശി ദേവിക(18)ആണ് ഇന്ന് രാവിലെയോടെ മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് വിദ്യാർത്ഥിനി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ചാടിയത്. പെൺകുട്ടിയുടെ കൈക്കും കാലിനും തലയ്ക്കും പരിക്കേറ്റിരുന്നു. കുട്ടിയെ ഉടൻ കോളേജ് അധികൃതർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഏറെ നാളായി ദേവിക ഡിപ്രഷനിലായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കുടുംബ പ്രശ്നങ്ങൾ കുട്ടിയെ ഏറെ അലട്ടിയിരുന്നെന്ന് അധികൃതരും പറഞ്ഞു. രണ്ടാം തവണയാണ് ദേവിക ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടണമെന്ന് തോന്നിയത് കൊണ്ടാണ് ചാടിയത് എന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു.
Comments