മലയാള സിനിമയിൽ മൂന്ന് പതിറ്റാണ്ടിലധികം തിളങ്ങി നിന്നിരുന്ന നിറസാന്നിദ്ധ്യമായിരുന്നു പ്രതാപ് പോത്തൻ. എഴുപതുകളുടെ അവസാനത്തിൽ ആരംഭിച്ച സിനിമാ ജീവിതം തൊണ്ണൂറുകളുടെ അവസാനമായതോടെ ഒന്നു നിർത്തിയെങ്കിലും 2005 ൽ അത് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. രണ്ടാം വരവിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ തന്നെ തിരഞ്ഞെടുത്ത നടൻ എന്നും മലയാളിയുടെ മനസ്സിലേക്ക് വ്യത്യസ്ഥത കൊണ്ടുവന്നു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുകൾ ദുരൂഹതനിറഞ്ഞതാണ്. മരണത്തെക്കുറിച്ചുള്ള പോസ്ററുകളും പ്രതാപ് പോത്തൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.
പോസ്റ്റുകൾ കാണാം –
”കുറേശ്ശെ ഉമിനീർ ദീർഘകാലം വിഴുങ്ങുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത് എന്ന ജോർജ് കാർലിന്റെ വാക്കുകൾ പ്രതാപ് പോത്തൻ പങ്കുവെച്ചു.”

”ജീവിതം എന്ന് പറയുന്നത് ബില്ലുകൾ അടയ്ക്കലാണ്.”

”ഗുണനം എന്നതാണ് കളിയുടെ പേര്, എല്ലാ തലമുറയിലുള്ളവരും ഇത് കളിക്കുന്നു.”
”ഞാൻ വിചാരിക്കുന്നത് കലയിൽ പ്രത്യേകിച്ച് സിനിമയിൽ, ആളുകൾ അവരുടെ നിലനിൽപ്പ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്” എന്ന ജിം മോറിസന്റെ വാചകങ്ങളാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
”ചിലർ വളരെയധികം കരുതൽ കാണിക്കും. അതിനെ സ്നേഹം എന്ന് വിളിക്കുമെന്ന് കരുതുന്നു”.
”ഒരു പ്രശ്നത്തിന്റെ മൂലകാരണം ചികിത്സിക്കാതെ നിങ്ങൾ അതിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുമ്പോൾ, നിങ്ങൾ ഫാർമസിയെ ആശ്രയിക്കാൻ തുടങ്ങും”.
2020 ൽ പങ്കുവെച്ച ഭക്ഷണവുമായി ബന്ധപ്പെട്ട കുറിപ്പും പ്രതാപ് പോത്തൻ ഇന്നലെ പങ്കുവെച്ചിരുന്നു.















