NIRF റാങ്കിംഗ് പുറത്ത് ; എഞ്ചിനീയറിംഗിൽ മദ്രാസ് ഐഐടിയും , മെഡിക്കൽ കോളേജിൽ ഡൽഹി എയിംസും ഏറ്റവും മികച്ചത് , പട്ടികയിൽ ഇടം പിടിച്ച് കോഴിക്കോട് എൻഐടിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

NIRF റാങ്കിംഗ് പുറത്ത് ; എഞ്ചിനീയറിംഗിൽ മദ്രാസ് ഐഐടിയും , മെഡിക്കൽ കോളേജിൽ ഡൽഹി എയിംസും ഏറ്റവും മികച്ചത് , പട്ടികയിൽ ഇടം പിടിച്ച് കോഴിക്കോട് എൻഐടിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 04:43 pm IST
FacebookTwitterWhatsAppTelegram

2022 ലെ NIRF റാങ്കിംഗ് പട്ടിക കേന്ദ്ര സർക്കാർ പുറത്തു വിട്ടു . വിദ്യാഭ്യാസ മേഖലയിലെ പ്രധാനപ്പെട്ട പതിനൊന്ന് വിഭാഗങ്ങളിലേക്കുള്ള റാങ്കിംഗ് പട്ടികയാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചത്. എഞ്ചിനീയറിംഗ് , യൂണിവേഴ്സിറ്റികൾ , മെഡിക്കൽ കോളേജുകൾ , പൊതുവിഭാഗം , മാനേജ്‌മന്റ് , നിയമം , ആർക്കിടെക്ച്ചർ , ഡെന്റൽ , മെഡിക്കൽ , റീസർച്ച് , ഫാർമസി തുടങ്ങിയ വിഭാഗത്തിലേക്കാണ് റാങ്കിംഗ് പ്രഖ്യാപനം നടത്തിയത് .

കഴിഞ്ഞ വർഷം NIRF റാങ്കിംഗിൽ പങ്കെടുത്തത് 6000 ഓളം കോളേജുകളായിരുന്നു . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്റ് അഹമ്മദാബാദ് മാനേജ്മെന്റ് വിഭാഗത്തിൽ ഒന്നാമതെത്തി , തൊട്ടു പിറകിൽ തന്നെ IIM ബാംഗ്ലൂരും, IIM കൊൽക്കത്തയും ഇടം പിടിച്ചിരുന്നു . ഓരോ വർഷം കഴിയുംതോറും NIRF റാങ്കിംഗിൽ പങ്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു .

ഈ വർഷത്തെ NIRF റാങ്കിംഗിൽ മുന്നിലെത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയാണ് .

എഞ്ചിനീയറിംഗ് വിഭാഗത്തിൽ മദ്രാസ് ഐ ഐ ടി മുന്നിൽ എത്തി . മികച്ച മെഡിക്കൽ കോളേജെന്ന ബഹുമതി ഡൽഹി എയിംസിനെ തേടിയെത്തി . ചെന്നൈയിലെ സാവിത്രി ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ ആന്റ് ടെക്നിക്കൽ സയൻസ് മികച്ച ഡെന്റൽ കോളേജുകളുടെ പട്ടികയിൽ ഇടം പിടിച്ചു
മികച്ച കോളേജിന്റെ പട്ടികയിൽ മിറാൻഡ ഹൗസ് ഒന്നാം സ്ഥാനത്തും , ഹിന്ദു കോളേജ് , പ്രസിഡൻസി കോളേജ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു . ഐഐഎം അഹമ്മദാബാദിനെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ബി-സ്കൂൾ പട്ടികയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുത്തത് . എന്നാൽ ഐഐഎം ബാംഗ്ലൂരും ഐഐഎം കൽക്കട്ടയും തൊട്ടു പിന്നിൽ തന്നെ ഉണ്ട് .

ഐഐടി മദ്രാസ് ,ഐഐടി ഡൽഹി ,ഐഐടി ബോംബെ ,ഐഐടി കാൺപൂർ , ഐഐടി ഖരഗ്പൂർ
ഐഐടി റൂർക്കി , ഐഐടി ഗുവാഹത്തി ,എൻഐടി ട്രിച്ചി , ഐഐടി ഹൈദരാബാദ് , എൻഐടി കർണാടക തുടങ്ങിയ സ്ഥാപനങ്ങളെ ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളായി തെരഞ്ഞെടുത്തു . ഐഐടി റൂർക്കി , എൻഐടി കോഴിക്കോട് , ഐഐടി ഖോരക്പുർ തുടങ്ങിയവ ആർക്കിടെക്ചർ റാങ്കിംഗിൽ മുൻനിരയിലെത്തി .

NIRF റാങ്കിംഗ് എന്ന സംവിധാനത്തിന് 2015 സെപ്റ്റംബർ 29-നാണ് തുടക്കം കുറിച്ചത് . നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് അഥവ NIRFന് MHRD ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി അംഗീകാരം നൽകിയത് ഈ സമയത്താണ് . മികച്ച രീതിയിലുള്ള വിദ്യാഭ്യാസം വിദ്യാർഥികൾക്കു നൽകുവാനും രാജ്യത്തിന് അഭിമാനമാകുന്ന തരത്തിലേക്ക് ആ സ്ഥാപനങ്ങളെ മാറ്റാനും ഈ സംവിധാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട് . ഈ പ്രക്രിയ നടപ്പിലാക്കാൻ MHRD യുടെ കീഴിൽ നിരവധി പ്രഗത്ഭർ ഒരുമിച്ചിരുന്നാണ് ഇത്തരത്തിൽ ഒരു രൂപ രേഖ തയ്യാറാക്കുന്നത് .

NIRF റാങ്കിംഗിൽ കോഴിക്കോട് എൻഐടിയെ തെരഞ്ഞെടുത്തത് കേരളത്തിനുള്ള നേട്ടമാണെന്ന് പറയുമ്പോഴും . യഥാർത്ഥത്തിൽ ഇത് കേരളത്തിന് അവകാശപ്പെട്ടതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . ഏറെ നാൾക്ക് ശേഷമാണ് കേരളത്തിലുള്ള ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തെ തേടി ഇത്തരമൊരു ബഹുമതി വരുന്നത് . അതെ സമയം കേരളത്തിലെ യൂണിവേഴ്സിറ്റികളും , കോളേജുകളും മറ്റു മാനേജ്മെന്റ് സ്ഥാപനങ്ങളും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടില്ലഎന്നത് പ്രധാനപ്പെട്ട കാര്യമാണ് . ഇത് നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിന്റെ മോശം സാഹചര്യങ്ങളെയാണ് ചൂണ്ടി കാണിക്കുന്നത് . കേരളം വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ നമ്പർ വൺ ആണെന്ന് പറഞ്ഞു നടക്കുമ്പോഴും കേരളത്തിലെ യൂണിവേഴ്സിറ്റികളും , മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും യാതൊന്നിലും ഇടം പിടിക്കാതെ പോകുന്നത് ചിന്തിക്കേണ്ട വസ്തുതയാണ് .

Tags: kerala education
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies