തിരുവനന്തപുരം : തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലും പരിസര പ്രദേശങ്ങളിലും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് വിലക്ക്. അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനം. ആഭ്യന്തര വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ഇവിടെ നിന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡിയുടെ നേത്യത്വത്തിൽ നടത്തും. സെക്രട്ടേറിയറ്റിന് സമീപത്ത് ഷൂട്ടിംഗിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകൾ സർക്കാർ തള്ളി.
Comments