ചില വനംവകുപ്പ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നു; പാമ്പ് ദിനത്തിൽ പ്രതികരണവുമായി വാവാ സുരേഷ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചില വനംവകുപ്പ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നു; പാമ്പ് ദിനത്തിൽ പ്രതികരണവുമായി വാവാ സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 12:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചില വനംവകുപ്പ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി വാവാ സുരേഷ്. പിടികൂടുന്ന പാമ്പുകളെ കൊണ്ട് വരരുതെന്ന് വനംവകുപ്പ് ആസ്ഥാനത്ത് നിന്ന് അറിയിച്ചതായും വാവാ സുരേഷ് പറഞ്ഞു. അവഗണനയ്‌ക്ക് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജനംടിവിയുടെ വാർത്താപുലരിയിലാണ് വാവസുരേഷിന്റെ വെളിപ്പെടുത്തൽ.

ലോക പാമ്പ് ദിനത്തിലാണ് വാവാ സുരേഷ് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് തുറന്ന് പറഞ്ഞത്. എന്നാൽ എത്രതന്നെ അവഗണന നേരിട്ടാലും ജനങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കാലം പാമ്പ് പിടുത്തം തുടരുമെന്നും വാവാ സുരേഷ് പറയുന്നു. പാമ്പ് പിടിത്തത്തിൽ മോശപ്പെട്ട പ്രവണത കുറച്ച് ആളുകൾ കൊണ്ട് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 16 ലോക പാമ്പ് ദിനം ആചരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാമ്പുകൾ കൂടി ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കാനും അംഗീകരിക്കാനും ജനങ്ങളെ ബോധവത്കരിക്കാൻ കൂടിയാണ് പാമ്പ് ദിനം ആചരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. പെരുമ്പാമ്പ്, ചേര, മൂർഖൻ, അണലി, നീർക്കോലി, രാജവെമ്പാല എന്നീ പാമ്പുകളെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്ന്, രണ്ട് ഷെഡ്യൂളുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാമ്പുകളെ വളർത്തുന്നതും നിയമലംഘനമാണ്.

Tags: VAVA SURESH
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies