മഹാരാഷ്ട്രയിൽ പോയിട്ട് ഇനി വലിയ കാര്യമില്ല; ഉദ്ധവ് പക്ഷവും മുർമുവിനെ പിന്തുണച്ചതോടെ യാത്ര റദ്ദാക്കി യശ്വന്ത് സിൻഹ-Yashwant Sinha Cancels Mumbai Visit
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ പോയിട്ട് ഇനി വലിയ കാര്യമില്ല; ഉദ്ധവ് പക്ഷവും മുർമുവിനെ പിന്തുണച്ചതോടെ യാത്ര റദ്ദാക്കി യശ്വന്ത് സിൻഹ-Yashwant Sinha Cancels Mumbai Visit

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 12:18 pm IST
FacebookTwitterWhatsAppTelegram

മുംബൈ : രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ പ്രതീക്ഷ മങ്ങുകയാണ്. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പ്രതിപക്ഷ കക്ഷികൾ പോലും പിന്തുണ നൽകിയതോടെ പ്രതിപക്ഷം വെട്ടിലായിക്കഴിഞ്ഞു. പ്രതിപക്ഷ സഖ്യകക്ഷിയായിരുന്ന ഉദ്ധവ് പക്ഷം ഉൾപ്പെടെ മുര്മുവിനെയാണ് പിന്തുണയ്‌ക്കുന്നത്. ഈ സാഹചര്യത്തിൽ യശ്വന്ത് സിൻഹ തന്റെ മഹാരാഷ്‌ട്ര യാത്ര റദ്ദാക്കി എന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ, മുർമുവിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിൻഹ തന്റെ യാത്ര റദ്ദാക്കിയത്. ഗോത്രവർഗ്ഗത്തിൽ പെട്ട നേതാവിനെ പിന്തുണയ്‌ക്കണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി എന്നായിരുന്നു ഉദ്ധവിന്റെ വിശദീകരം.

എന്നാൽ ഉദ്ധവ് പക്ഷത്തിന്റെ ഈ നിലപാടിനെതിരെ സിൻഹ രംഗത്തെത്തിയിട്ടുണ്ട്. ദ്രൗപപദി മുർമുവിനെ പിന്തുണയ്‌ക്കാൻ ഉദ്ധവ് പക്ഷത്തെ നിർബന്ധിച്ചത് ബിജെപിയാണെന്ന് സിൻഹ പറഞ്ഞു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്നതിലൂടെ കേന്ദ്ര സർക്കാർ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്. മുർമുവിന് വോട്ട് ചെയ്യാൻ എല്ലാ രാഷ്‌ട്ര പാർട്ടികളെയും കേന്ദ്ര സർക്കാർ നിർബന്ധിക്കുകയാണെന്നും സിൻഹ ആരോപിച്ചു.

അതേസമയം ജൂൺ 18 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമു 60 ശതമാനം വോട്ടുകൾ നേടി വിജയിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബിജെഡി, വൈഎസ്ആർ-സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ശിരോമണി അകാലിദൾ, ശിവസേന, ജെഎംഎം, ജെഡിഎസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ എൻഡിഎ ദ്രൗപദി മുർമുവിന്റെ വോട്ട് വിഹിതം 61 ശതമാനവും കടന്നേക്കുമെന്നും മൂന്നിൽ രണ്ട് ഭാഗം മുർമു നേടുമെന്നുമാണ് പ്രതീക്ഷ.

Tags: Shiv SenaPresidential ElectionYaswanth SinhaDraupadi Murmu
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies