ജെ.സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ.പി കുമാരന്; പുരസ്‌കാരം അരനൂറ്റാണ്ട് കാലമായി ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനയ്ക്ക്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെ.സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ.പി കുമാരന്; പുരസ്‌കാരം അരനൂറ്റാണ്ട് കാലമായി ചലച്ചിത്ര മേഖലയ്‌ക്ക് നൽകിയ സമഗ്രസംഭാവനയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 01:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ജെ.സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ.പി കുമാരന്. കോട്ടയ്‌ത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വിഎൻ വാസവനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. അഞ്ച് ലക്ഷം രൂപയും ശിൽപവുമാണ് പുരസ്‌കാരം.

പി. ജയചന്ദ്രൻ ചെയർമാനായ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. സംവിധായകൻ സിബി മലയിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് എന്നിവർ ജൂറിയിലുണ്ടായിരുന്നു.

ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്‌ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് ജെസി ഡാനിയൽ അവാർഡ്. അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര മേഖലയ്‌ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് 29-ാമത് പുരസ്‌കാര ജേതാവായി കെ.പി കുമാരനെ തിരഞ്ഞെടുത്തത്.

കണ്ണൂർ തലശ്ശേരി സ്വദേശിയായ കെപി കുമാരന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു അതിഥി. തോറ്റം, രുക്മിണി, നേരം പുലരുമ്പോൾ, ആദിപാപം, കാട്ടിലെ പാട്ട്, ആകാശഗോപുരം തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്തത പ്രധാന ചിത്രങ്ങളാണ്. അടൂർ ഗോപാലകൃഷ്ണൻ ചിത്രമായ സ്വയംവരത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം.

വരുന്ന ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിക്കുക.

Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

Latest News

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies