തർക്ക മന്ദിര കലാപത്തിലും ഗോധ്രാനന്തര കലാപത്തിലും ടീസ്ത സെതൽവാദ് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി; ചരടുവലിച്ചത് കോൺഗ്രസ്; ടീസ്തയ്ക്ക് അഹമ്മദ് പട്ടേൽ 30 ലക്ഷം രൂപ നൽകി- Congress conspired against Narendra Modi by using Teesta Setalvad
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തർക്ക മന്ദിര കലാപത്തിലും ഗോധ്രാനന്തര കലാപത്തിലും ടീസ്ത സെതൽവാദ് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി; ചരടുവലിച്ചത് കോൺഗ്രസ്; ടീസ്തയ്‌ക്ക് അഹമ്മദ് പട്ടേൽ 30 ലക്ഷം രൂപ നൽകി- Congress conspired against Narendra Modi by using Teesta Setalvad

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 11:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യം അസ്ഥിരപ്പെടുത്താനും വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദ് വൻ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തൽ. ടീസ്തയുടെ മുൻ അനുയായി റയീസ് ഖാൻ പഠാൻ നടത്തിയ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. 2002ലെ ഗോധ്രാനന്തര കലാപത്തിലെ ഇടപെടലിന് കോൺഗ്രസ് ടീസ്തയ്‌ക്ക് 30 ലക്ഷം രൂപ നൽകിയെന്നാണ് വെളിപ്പെടുത്തൽ.

കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയ ഉപദേശകനുമായിരുന്ന അഹമ്മദ് പട്ടേലാണ് ടീസ്തയ്‌ക്ക് പണം നൽകിയത്. ആദ്യ ഗഡുവായി 5 ലക്ഷവും പിന്നീട് പലപ്പോഴായി, ഗൂഢാലോചനയുടെ പുരോഗതി അനുസരിച്ച് ബാക്കി പണവും നൽകി എന്നാണ് വെളിപ്പെടുത്തൽ.

അയോദ്ധ്യയിലെ തർക്ക മന്ദിരവുമായി ബന്ധപ്പെട്ട കലാപത്തിലെ ടീസ്തയുടെ ഇടപെടലിനെ അഹമ്മദ് പട്ടേൽ അഭിനന്ദിച്ചു. തുടർന്നാണ് ഗോധ്രാനന്തര കലാപത്തിലെ ഇടപെടലിന് പണം നൽകിയത് എന്നാണ് പഠാന്റെ വെളിപ്പെടുത്തൽ.

വെളിപ്പെടുത്തൽ വിവാദമായതോടെ സോണിയ ഗാന്ധിക്കെതിരെ ബിജെപി വിമർശനം കടുപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിൽ, ഗോധ്രാനന്തര കലാപ ഗൂഢാലോചനയുടെ സൂത്രധാര എന്ന് ബിജെപി സോണിയയെ വിശേഷിപ്പിച്ചു. അഹമ്മദ് പട്ടേലിനെ ഉപയോഗിച്ച് സോണിയ ഗുജറാത്തിന്റെ അഭിമാനത്തിന് കളങ്കം വരുത്തിയതായി ബിജെപി ആരോപിച്ചു.

അഹമ്മദ് പട്ടേൽ വെറും ഒരു ഉപകരണം മാത്രമായിരുന്നു. അയാളെ മുന്നിൽ നിർത്തി എല്ലാം നടപ്പിലാക്കിയത് സോണിയ ആയിരുന്നു. അഹമ്മദ് പട്ടേലിനെ ഉപയോഗിച്ച് സോണിയ നരേന്ദ്ര മോദിയെ രാഷ്‌ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.

പണം മാത്രം മുന്നിൽക്കണ്ടല്ല ടീസ്ത ഇതൊക്കെ ചെയ്തത്. ഗുജറാത്തിലെ മോദി സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നിരപരാധികളെ വേട്ടയാടാൻ അവർ പദ്ധതി തയ്യാറാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ അതീവ ഗുരുതരമാണെന്നും സംബിത് പത്ര ചൂണ്ടിക്കാട്ടി.

ടീസ്ത സെതൽവാദ് ചെയ്ത പ്രവൃത്തികൾ സോണിയ ഗാന്ധിക്ക് തൃപ്തികരമായിരുന്നു. അതിനുള്ള പ്രതിഫലമായാണ് സോണിയ ടീസ്തയ്‌ക്ക് 2007ൽ പദ്മശ്രീ നൽകിയത്. സോണിയയുടെ ദേശീയ ഉപദേശക സമിതിയിലും ടീസ്തയെ അംഗമാക്കി. സംബിത് പത്ര വ്യക്തമാക്കി.

ഈ വിഷയത്തിൽ സോണിയ ഗാന്ധി മറുപടി പറഞ്ഞേ മതിയാകൂ. അതിന് അവർ വാർത്താ സമ്മേളനം വിളിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യണം. നരേന്ദ്ര മോദിക്കെതിരെ എന്തിന് ഗൂഢാലോചന നടത്തി എന്ന് അവർ രാജ്യത്തോട് പറയാൻ തയ്യാറാകണം. സംബിത് പത്ര ആവശ്യപ്പെട്ടു.

Tags: Narendra ModiCongressBJPsonia gandhiahmed patelTeesta Setalvad
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies