തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച് പരാമര്‍ശം നടത്തിയതില്‍ ഖേദപ്രകടനവുമായി മുന്‍മന്ത്രി സജി ചെറിയാന്. ഭരണഘടനയെ അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ല. ഭരണഘടനയെ സംരക്ഷിക്കണമെന്നതാണ് തന്റെ നിലപാട്. താന്‍ നടത്തിയ പ്രസംഗം വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും സജി ചെറിയാന് പറഞ്ഞു.
പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില് അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാന് സഭയില്‍ പറഞ്ഞു. രാജിയിലൂടെ താന്‍ രാഷ്ട്രീയ ധാര്‍മ്മികത ഉയര്ത്തിപ്പിടിക്കുകയായിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
Comments