തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസ് എടുത്ത് പോലീസ്. വലിയതുറ പോലീസാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഇപിയ്ക്കെതിരെ കേസ് എടുക്കാൻ കോടതി വലിയതുറ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
ഇപിയ്ക്ക് പുറമേ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. വധ ശ്രമം, മനപ്പൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് മൂന്ന് പേർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് ഇ.പി ജയരാജനെതിരെ കേസ് എടുക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകിയത്. ജയരാജൻ ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകർ ഹർജി നൽകിയത്. ഇത് അംഗീകരിച്ച കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു.
Comments