ബ്രിട്ടീഷുകാരെ വിറപ്പിച്ച സാന്താൾ പാരമ്പര്യം; ദ്രൗപദി മുർമു ഭാരതത്തിന്റെ രാഷ്ട്രപതി; ഭാരതമെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ സൗന്ദര്യം- Droupadi Murmu becomes President of India
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടീഷുകാരെ വിറപ്പിച്ച സാന്താൾ പാരമ്പര്യം; ദ്രൗപദി മുർമു ഭാരതത്തിന്റെ രാഷ്‌ട്രപതി; ഭാരതമെന്ന ജനാധിപത്യ രാഷ്‌ട്രത്തിന്റെ സൗന്ദര്യം- Droupadi Murmu becomes President of India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 08:22 pm IST
FacebookTwitterWhatsAppTelegram

ചരിത്ര നിമിഷത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരു ഗോത്രവനിത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത പദവയിലേയ്‌ക്ക് എത്തിയിരിക്കുകയാണ്. ഗോത്രവിഭാഗത്തിൽ നിന്നും സ്വപ്രയത്‌നം കൊണ്ട് വിജയം നേടിയ ഒരു വനിത രാജ്യത്തെ ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കുമ്പോൾ ഓരോ ഭാരതീയനും ഹൃദയം തൊട്ട് അഭിമാനിക്കാം. കുടുംബവാഴ്ചയും സ്വകാര്യസമ്പത്തുകളും പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഒരു രാഷ്‌ട്രീയ സംവിധാനത്തിൽ ദ്രൗപദി മുർമു ഒരു പുതിയ തുടക്കമാണ്.

1958 ജൂൺ 20 ന് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ ബിരാഞ്ചി നാരായൺ ടുഡുവിന്റെ മകളായി സാന്താൾ ഗോത്രവർഗ കുടുംബത്തിലാണ് ദ്രൗപദി മുർമുവിന്റെ ജനനം. റൈരംഗ്പൂരിൽ അദ്ധ്യാപികയായി ജീവിതം ആരംഭിച്ചു. പിന്നീട് സംസ്ഥാന ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി. തന്റെ തൊഴിൽപരമായ ചുമതലകൾ വളരെ ആത്മാർത്ഥതയോടെ നിർവ്വഹിച്ച മുർമുവിന്റെ യഥാർത്ഥ നിയോഗം പൊതുസേവനമായിരുന്നു.

താഴേത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ച മുർമു, 1997 ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് റൈരംഗ്പൂർ നഗർ പഞ്ചായത്തിൽ കൗൺസിലറായി തുടങ്ങി. മൂന്ന് വർഷങ്ങൾക്ക് ശേഷം അതേ മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്‌ക്ക് മത്സരിച്ച് വിജയം നേടി. റൈരംഗ്പൂർ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എംഎൽഎയായി അവർ ജനങ്ങളെ സേവിച്ചു. 2007 ൽ ഒഡിഷാ നിയമസഭയിലെ ഏറ്റവും മികച്ച എംഎൽഎ ആയി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടു.

വീഡിയോ:

ഒരു മന്ത്രിയെന്ന നിലയിലും അവർ കൈകാര്യം ചെയ്തത് വാണിജ്യം, ഗതാഗതം, ഫിഷറീസ്, മൃഗ വിഭവ വികസനം തുടങ്ങിയ നിർണായക വകുപ്പുകളാണ്. വികസനോന്മുഖവും അഴിമതി രഹിതവുമായിരുന്നു മുർമ്മൂവിന്റെ മന്ത്രി കാലഘട്ടം. 2015 ൽ ജാർഖണ്ഡിലെ ഗവർണറായി മുർമ്മൂ സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ചരിത്രം തിരുത്തി കുറിയ്‌ക്കുകയായിരുന്നു. ഒഡിഷയിലെ ഗോത്ര വർഗത്തിൽ നിന്ന് ഗവർണറാകുന്ന ആദ്യ വനിതയായി ദ്രൗപദി മുർമ്മൂ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സാധാരണക്കാർക്ക് ആസാധ്യമായതൊന്നുമില്ല എന്ന് തെളിയിക്കുകയാണ് ചെയ്തത്.

പൊതുപ്രവർത്തന ജീവിതത്തിൽ ആത്മസമർപ്പണത്തോടെ അർപ്പണബോധത്തോടെ സേവനം നടത്തിയ മുർമുവിന് വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്നത് വലിയ ദുരന്തങ്ങളെയാണ്. തന്റെ ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ടതിന്റെ വേദന വരിഞ്ഞു മുറുകുമ്പോഴും തളർന്ന് വീഴാനോ, തകർന്ന് പോകാനോ അവർ തയ്യാറായിരുന്നില്ല. ദുരന്തങ്ങളുടെ നിഴൽ വേട്ടയാടുമ്പോഴും നാടിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും മുർമു പോരാടി.

അശരണർക്ക് തുണയാകാനും, അവഗണിക്കപ്പെടുന്ന ജനതയെ കൈപിടിച്ചുയർത്താനും ദ്രൗപതി മുർമുവെന്ന ഭാരതത്തിന്റെ അഭിമാന പുത്രി എന്നും മുന്നിലുണ്ടായിരുന്നു. വെല്ലുവിളികൾ നിറഞ്ഞ ഭൂതകാലത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടും, തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെ തന്റെ കരുത്താക്കി മാറ്റിയും മുർമ്മു ഭാരതത്തിന്റെ പ്രഥമ പൗരയാകുമ്പോൾ ഇക്കാലമത്രയും അവഗണിക്കപ്പെട്ടിരുന്ന മാറ്റി നിർത്തപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തിന് ആത്മവിശ്വാസവും ആത്മാഭിമാനവും നൽകുകയാണ്.

സ്വയം ബുദ്ധിജീവികളെന്നും പുരോഗമനവാദികളെന്നും വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റുകൾക്കും കുടുംബവാഴ്ചയുടെ പഴകിയ കുപ്പായത്തിൽ നിന്നും പുറത്തു കടക്കാത്ത കോൺഗ്രസുകാർക്കും ബിജെപി നൽകുന്ന സന്ദേശം കൂടിയാണിത്. സവർണ്ണ ഹിന്ദു ഫാസിസ്റ്റുകളെന്ന് മുദ്രകുത്താൻ ശ്രമിക്കുന്ന സംഘപരിവാർ രാഷ്‌ട്രീയത്തിന് രാഷ്‌ട്രത്തിന്റെ പ്രഥമ പൗരനെ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചത് വെറും മൂന്ന് തവണ മാത്രമാണ്. പക്ഷെ ആ മൂന്ന് തവണയും വിമർശകരുടെ വായ അടച്ചുള്ള മറുപടിയാണ് ബിജെപി നൽകിയത്. അബ്‌ദുൾ കലാം എന്ന ഇസ്ലാം വിശ്വാസിയ്‌ക്കും, പട്ടിക ജാതിക്കാരനായ രാംനാദ് കോവിന്ദിനും വനവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനും സംഘപരിവാർ അവസരം നൽകുമ്പോൾ തകരുന്നത് വിമർശകർ കെട്ടിപ്പൊക്കിയ കെട്ടുക്കഥകളുടെ ചീട്ടുകൊട്ടാരമാണ്. എന്തായിലും ഭാരതമെന്ന ജനാധിപത്യ രാഷ്‌ട്രത്തിന്റെ സൗന്ദര്യത്തെ ഓർത്ത് നമുക്ക് അഭിമാനിക്കാം.

Tags: BJPindian presidentndaPresidential Election 2022Draupadi Murmu
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies