നമ്പർ 12 ജനപഥിൽ താമസം, ഒന്നര ലക്ഷം രൂപ പെൻഷൻ; രാഷ്ട്രപതി സ്ഥാനമൊഴിയുന്ന രാമ്നാഥ് കോവിന്ദിനെ കാത്തിരിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്- Perks to be availed by Ramnath Kovind post Retirement
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്പർ 12 ജനപഥിൽ താമസം, ഒന്നര ലക്ഷം രൂപ പെൻഷൻ; രാഷ്‌ട്രപതി സ്ഥാനമൊഴിയുന്ന രാമ്നാഥ് കോവിന്ദിനെ കാത്തിരിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്- Perks to be availed by Ramnath Kovind post Retirement

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 01:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജൂലൈ 24നാണ് ഇന്ത്യയുടെ നിലവിലെ രാഷ്‌ട്രപതി രാമ്നാഥ് കോവിന്ദ് ഔദ്യോഗികമായി സ്ഥാനമൊഴിയുന്നത്. ജൂലൈ 23ന് അശോക ഹോട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് വിടവാങ്ങൽ സത്കാരം ഒരുക്കും.

പ്രതിമാസം 5 ലക്ഷം രൂപയാണ് രാഷ്‌ട്രപതിയുടെ നിലവിലെ ശമ്പളം. കൂടാതെ സൗജന്യ മെഡിക്കൽ പരിരക്ഷ, താമസ- ഗതാഗത സൗകര്യങ്ങൾ എന്നിവയും രാഷ്‌ട്രപതിക്ക് ലഭ്യമാണ്. ഇവയിൽ പലതും വിരമിക്കലിന് ശേഷവും തുടരും.

വിരമിക്കലിന് ശേഷം ഡൽഹിയിലെ 12 ജനപഥിലായിരിക്കും രാമ്നാഥ് കോവിന്ദ് താമസിക്കുക. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ 10 ജനപഥിന് സമീപമണ് 12 ജനപഥ്. രാഷ്‌ട്രപതി ഭവനിൽ നിന്നും ജൂലൈ 25നാണ് അദ്ദേഹം താമസം മാറുന്നത്.

7 മുറികളും ഹൗസ്കീപ്പിംഗ് ജീവനക്കാർക്കായി ക്വാർട്ടേഴ്സും അടങ്ങുന്നതാണ് മുൻ രാഷ്‌ട്രപതിയുടെ വസതി. മുൻ കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാനാണ് ഇതിന് മുൻപ് ഇവിടെ താമസിച്ചിരുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ ചിരാഗ് പസ്വാൻ കുറച്ച് കാലം ഇവിടെ തങ്ങിയിരുന്നു. പിന്നീട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഈ വസതി അനുവദിച്ചുവെങ്കിലും അദ്ദേഹം ഇവിടേക്ക് താമസം മാറിയിരുന്നില്ല.

പ്രതിമാസം ഒന്നര ലക്ഷം രൂപയായിരിക്കും രാമ്നാഥ് കോവിന്ദിന്റെ പെൻഷൻ. രണ്ട് ലാൻഡ് ഫോണുകളും ഒരു മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്ഷനും സൗജന്യ വൈദ്യുതിയും വെള്ളവും ലഭിക്കും. ഒരു കാറും ഡ്രൈവറും സേവനത്തിന് ഉണ്ടാകും. രണ്ട് സെക്രട്ടറിമാരുടെ സേവനവും ഡൽഹി പോലീസിന്റെ സുരക്ഷയും അദ്ദേഹത്തിന് ലഭിക്കും.

വിരമിക്കലിന് ശേഷവും രാമ്നാഥ് കോവിന്ദിന് സൗജന്യ മെഡിക്കൽ സേവനം തുടരും. യാത്രകൾക്കായി സൗജന്യ ഫസ്റ്റ് ക്ലാസ് റെയിൽ ടിക്കറ്റും ഫ്ലൈറ്റ് ടിക്കറ്റും ലഭിക്കും. സെക്രട്ടറിതല സഹായം എന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാര്യക്ക് പ്രതിമാസം 30,000 രൂപയും സർക്കാരിൽ നിന്നും ലഭിക്കും.

Tags: ramnath kovindpresident of india
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies