തിരുവനന്തപുരം: ദേശീയ പുരസ്കാര മികവിൽ തിളങ്ങി മലയാള ചിത്രം അയ്യപ്പനും കോശിയും. മികച്ച സംവിധാനത്തിനുൾപ്പെടെ നാല് പുരസ്കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്. തിങ്കളാഴ്ച നിശ്ചയം, വാങ്ക് , കപ്പേള, തുടങ്ങിയ ചിത്രങ്ങൾക്കും അംഗീകാരമുണ്ട്.
മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അയ്യപ്പനും കോശിയുടെയും സംവിധാനത്തിന് സച്ചിയ്ക്ക് ലഭിച്ചു. ചിത്രത്തിലെ അഭിനയം ബിജു മോനോനെ മികച്ച സഹനടനുള്ള പുരസ്കാരത്തിന് അർഹനാക്കി. അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ബിജു മോനോൻ ചിത്രത്തിൽ അവതരിപ്പിച്ചത്.
നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. കലകാത്ത എന്ന ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചത്. ഇവയ്ക്ക് പുറമേ മികച്ച സംഘട്ടനത്തിനുള്ള പുരസ്കാരവും അയ്യപ്പനും കോശിയ്ക്കും ലഭിച്ചു. മാഫിയ ശശിയാണ് ചിത്രത്തിലെ സംഘട്ടനം നിർവ്വഹിച്ചിരിക്കുന്നത്.
Comments