കേരളത്തിന് കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളെന്ന് മുഖ്യമന്ത്രി; വ്യവസായ പുരോഗതിയ്ക്കായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും പിണറായി വിജയൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന് കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളെന്ന് മുഖ്യമന്ത്രി; വ്യവസായ പുരോഗതിയ്‌ക്കായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 07:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖല നല്ല രീതിയിൽ അഭിവൃദ്ധി പ്രാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈയിൽ നെസ്റ്റ 700 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ടാറ്റയുമായി 75 കോടിയുടെ നിക്ഷേപം കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. കാക്കനാട് 1700 കോടി നിക്ഷേപമുള്ള പദ്ധതിയിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉത്തരവാദ വ്യവസായ നിക്ഷേപം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിൽ ഏഴായിരം കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചത്.

സംരംഭക വർഷം പദ്ധതിയിൽ മൂന്നര മാസം 42870 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊറോണ കാരണം എംഎസ്എംഇ മേഖല പ്രതിസന്ധിയിൽ ആയിരുന്നു. ഇതിന് പരിഹാരമായി 1416 കോടിയുടെ പാക്കേജ് സർക്കാർ നടപപ്പിലാക്കി. 1522 കോടി യുടെ സ്വകാര്യ നിക്ഷേപം കേരളത്തിൽ എത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യവസായ പുരോഗതിയ്‌ക്കായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കും. സംരംഭകരുടെ പരാതിയിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കണം. അല്ലെങ്കിൽ അധികൃതർക്കെതിരെ നടപടി സ്വീകരിക്കും. വ്യവസായം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കിൻഫ്രയ്‌ക്ക് കീഴിലെ അഞ്ച് പാർക്കുകൾക്ക് അംഗീകാരം ലഭിച്ചു. ഭരണകാലയളവിൽ 20,990 പേർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു. ലോകശ്രദ്ധയുള്ള സ്റ്റാർട്ട് അപ്പ് സംസ്ഥാനമാകാൻ കേരളം ശ്രമിക്കുന്നു. അതിനായി നിരവധി കാര്യങ്ങൾ ഇനിയും ചെയ്യാൻ ഉണ്ട്.

നശീകരണ മനോഭാവം കാണിക്കുന്നത് സംസ്ഥാനത്ത് കണ്ടുവരുന്ന പ്രവണതായാണ്. അതിന്റെ ഭാഗമായുള്ള നടപടികൾ മുന്നേറ്റത്തിന് വിഘാതം ഉണ്ടാക്കും. എല്ലാ തരത്തിലും ആരോഗ്യപരമായ സമീപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags: Pinarayi Vijayaninvestmentpress meet
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies