നാഷണൽ ഹെറാൾഡ് കേസ്; സോണിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്തത് ആറ് മണിക്കൂർ-National Herald case
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാഷണൽ ഹെറാൾഡ് കേസ്; സോണിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്തത് ആറ് മണിക്കൂർ-National Herald case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 08:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആറ് മണിക്കൂറിലധികമാണ് സോണിയയെ ഇന്നലെ ഇഡി ചോദ്യം ചെയ്തത്. രണ്ട് ദിവസത്തിനിടെ കേസുമായി ബന്ധപ്പെട്ട് 55 ചോദ്യങ്ങളാണ് കോൺഗ്രസ് അദ്ധ്യക്ഷയോട് ചോദിച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . രാഹുൽ ഗാന്ധിയോട് ചോദിച്ച ചോദ്യങ്ങളും ഉൾപ്പെട്ടിരുന്നു. ഇരുവരുടെയും മറുപടികളിൽ പൊരുത്തക്കേടുകൾ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം. കൂടുതൽ വിശദീകരണം വേണ്ടതിനാലാണ് ഇന്നും ഹാജരാകാൻ നിർദ്ദേശിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം സോണിയ ഇഡി ഓഫീസിൽ എത്തിയത്. മെഡിക്കൽ സംഘത്തെ ഉൾപ്പെടെ സജ്ജീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ പ്രിയങ്കയും ഇഡി ഓഫീസിൽ തന്നെ തുടർന്നു. രാത്രി ഏഴ് മണിയോടെയാണ് ചോദ്യം ചെയ്യൽ കഴിഞ്ഞ് സെൻട്രൽ ഡൽഹിയിലെ ഇഡി ഓഫീസിൽ നിന്ന് സോണിയ മടങ്ങിയത്.

ആദ്യ ദിവസം രണ്ട് മണിക്കൂറിലധികമാണ് ചോദ്യം ചെയ്യൽ നീണ്ടത്. അന്നും ഇടയ്‌ക്ക് ക്ഷീണം തോന്നിയാൽ വിശ്രമിക്കാനുളള സൗകര്യവും മെഡിക്കൽ പരിശോധനയ്‌ക്കുളള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. കൊറോണ ബാധിതയായിരുന്ന സോണിയയ്‌ക്ക് അതിന് ശേഷമുളള ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തിയത്. 28 ചോദ്യങ്ങളാണ് അന്ന് ചോദിച്ചത്.

യങ്ങ് ഇന്ത്യ ലിമിറ്റഡിന്റെ രൂപീകരണത്തിലേക്ക് നയിച്ച കാര്യങ്ങളും കമ്പനിയുടെ ഡയറക്ടർ എന്ന നിലയിൽ ബോർഡ് യോഗങ്ങളിൽ എടുത്ത് തീരുമാനങ്ങളെ കുറിച്ചും ഇഡി വിവരങ്ങൾ തേടി. അതേസമയം ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. അന്വേഷണ ഏജൻസിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാർലമെന്റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ചർച്ചക്ക് തയ്യാറായില്ലെങ്കിൽ പാർലമെൻറിലും പ്രതിഷേധിക്കാനാണ് തീരുമാനം.

Tags: sonia gandhiNational Herald case
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies