ഇ ഡിക്ക് അറസ്റ്റിനും അന്വേഷണത്തിനും അധികാരം; പ്രതിപക്ഷത്തിന്റെ വായടപ്പിച്ച സുപ്രീംകോടതി വിധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇ ഡിക്ക് അറസ്റ്റിനും അന്വേഷണത്തിനും അധികാരം; പ്രതിപക്ഷത്തിന്റെ വായടപ്പിച്ച സുപ്രീംകോടതി വിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 01:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇ ഡിയുടെ നിയമസാധുതകളും അന്വേഷണ രീതികളും ചോദ്യം ചെയ്തുവരുന്ന പ്രതിപക്ഷ പാർട്ടികളുടെ വായടപ്പിച്ച വിധിയാണ് സുപ്രീംകോടതി കളളപ്പണ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയത്. കള്ളപ്പണ ഇടപാടുകളും സ്വർണ്ണ കള്ളക്കടത്തും വലിയതോതിൽ നടന്നു വരുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ ശക്തമായ നിയമ സംവിധാനം വേണമെന്ന വിലയിരുത്തലിലായിരുന്നു കോടതിയുടെ തീരുമാനം. കള്ളപ്പണം തടയൽ നിയമത്തിലെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും വസ്തുവകകൾ കണ്ടുകെട്ടാനും ജാമ്യം നൽകാനുമുള്ള വ്യവസ്ഥകൾ നിലനിൽക്കുന്നതാണെന്നായിരുന്നു കോടതിയുടെ വിധി.

ഇഡിയുടെ അധികാരങ്ങളും സാധുതയും ഈ വിധിയിലൂടെ കൂടുതൽ ഉറപ്പിക്കുന്നു. ഇഡിക്കെതിരെ പ്രത്യക്ഷ സമരവുമായി ഇറങ്ങിയിട്ടുളള കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും കേരളത്തിലെ സിപിഎമ്മിനും ഉൾപ്പെടെ വിധി തിരിച്ചടിയാണ്. ഇഡി രജിസ്റ്റർ ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) എഫ്‌ഐആറിന് തുല്യമാക്കിയതിലൂടെ ഇതും കേസുകളിൽ നിർണായകമാകും. രാഷ്‌ട്രീയ നേതാക്കന്മാരുൾപ്പെടെയുള്ളവർ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസുകളിൽ പിടിക്കപ്പെടുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

അടുത്തിടെയാണ് കൊൽക്കത്തയിൽ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയുടെ വീട്ടിൽ നിന്നും 20 കോടി രൂപ പിടികൂടിയത്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയയും രാഹുലും ചോദ്യം ചെയ്യലിന് വിധേയരായിക്കൊണ്ടിരിക്കുന്നു. എൻഫോഴ്സ്മെന്റ് പിടിക്കപ്പെട്ട നിരവധി കേസുകൾ ഇന്ന് കോടതിയുടെ പക്കലുണ്ട്. ഇതിൽ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. പക്ഷെ ഇഡിക്കും, കേന്ദ്രസർക്കാരിനുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്.

നാഷണൽ ഹെറാൾഡ് കേസിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയുമുൾപ്പെടുന്നവരെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. കേരളത്തിലും സമാന സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലും , സ്വർണ്ണ കള്ളക്കടത്തും നടത്തിയത് മൂലം രാഷ്‌ട്രീയ നേതാക്കളും മന്ത്രിമാരുമുൾപ്പെടെ നിരവധിപേർക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

എന്നാൽ കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിച്ച് പ്രതികാരം തീർക്കുകയാണെന്ന് ആണ് പ്രതിപക്ഷ ആരോപണം. 2014 ൽ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ കളളപ്പണക്കാർ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. അനധികൃതമായി ഉണ്ടാക്കിയ കണക്കില്ലാത്ത കള്ളപ്പണം പലരിൽ നിന്നുമായി പിടിച്ചെടുത്തിരുന്നു. സുപ്രീംകോടതി വിധിയോടെ പിടിക്കപ്പെടുന്നവർ ഇനിമുതൽ ശക്തമായ നടപടികളായിരിക്കും നേരിടേണ്ടി വരിക. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് .

 

Tags: Supreme CourtEDblack money
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies