പാലായനം തുടർന്ന് സാധാരണക്കാർ; യുദ്ധത്തിന്റെ സെറ്റിട്ട് ഫോട്ടോഷൂട്ട് നടത്തി സെലൻസ്‌കിയും പ്രിയതമയും; ഹീറോ പരിവേഷം അഴിഞ്ഞ് വീഴുമ്പോൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാലായനം തുടർന്ന് സാധാരണക്കാർ; യുദ്ധത്തിന്റെ സെറ്റിട്ട് ഫോട്ടോഷൂട്ട് നടത്തി സെലൻസ്‌കിയും പ്രിയതമയും; ഹീറോ പരിവേഷം അഴിഞ്ഞ് വീഴുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 03:17 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നുമേൽ റഷ്യൻ അധിവേശം ശക്തമായ സമയത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട പേരാണ് വ്‌ളോഡിമർ സെലൻസ്‌കി. സൈനിക ബലം അത്ര അവകാശപ്പെടാനില്ലാത്ത ചെറു രാജ്യമായിട്ട് കൂടി യുക്രൈയ്ൻ നടത്തിയ പ്രതിരോധം ഏറെ ലോക ശ്രദ്ധ നേടിയിരുന്നു.

സാധാരണക്കാർക്ക് സൈനിക പരിശീലനം നൽകിയും ആയുധങ്ങൾ നൽകിയും യുക്രെയ്ൻ പുതിയ പ്രതിരോധമാർഗം കണ്ടെത്തിക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ലോകത്തിന് മുമ്പിൽ ഹീറോ പരിവേഷം ലഭിക്കാൻ സെലൻസ്‌കിയ്‌ക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. ശക്തമായ നിലപാടുകളുണ്ടെന്ന് കരുതിയ ആ രക്ഷകന്റെ മുഖം മൂടിയിപ്പോൾ അഴിഞ്ഞ് വീണോ എന്ന ചർച്ചയിലാണ് സമൂഹമാദ്ധ്യമങ്ങൾ.

വോഗ് എന്ന ഫാഷൻ മാഗസീന് വേണ്ടി സെലൻസ്‌കിയും ഭാര്യ ഒലീനയും നടത്തിയ ഒരു ഫോട്ടോ ഷൂട്ടാണ് ഇതിന് കാരണം. ഒലീനയെ ധീരയായ സ്ത്രീയാക്കി ചിത്രീകരിച്ചും യുദ്ധസമയത്തെ അവളുടെ പോരാട്ടത്തെ കുറിച്ചുമെല്ലാമുള്ള ഒരു ലേഖനത്തിനു വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്.

ഫോട്ടോഷൂട്ട് വീഡിയോ

ഫോട്ടോഷൂട്ടിനായി യുദ്ധസ്ഥലങ്ങളുടെ സെറ്റിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്. ഫോട്ടോഷൂട്ടിനായി തകർന്ന കെട്ടിടങ്ങളുടേയും വിമാനങ്ങളുടേയും സെറ്റിട്ടാണ് ഫോട്ടോഷൂട്ട് നടത്തിയത്. പട്ടാള വേഷം ധരിച്ചയാളുകളും ഫോട്ടോഷൂട്ടിനുണ്ടായിരുന്നു.

യുദ്ധത്തിന്റെ ഫലമായി തലസ്ഥാന നഗരമായ കീവടക്കം തകർന്നിരിക്കുകയാണ്. അധിനിവേശത്തിന്റെ പരിണിതഫലമായി നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്തിരുന്നു.

സ്ഥിതി ഇപ്പോഴും ആ രീതിയിൽ തുടരുമ്പോൾ സെലൻസ്‌കി സമാധാന ചർച്ചകളോ അനുനയ ശ്രമങ്ങളോ നടത്തുന്നില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധം ഏറെക്കുറെ മറന്ന മട്ടാണ് സെലൻസ്‌കിയ്‌ക്കെന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.

 

Tags: Zelenskyy
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies