പാക്കറ്റ് അരിക്ക് ജിഎസ്ടി; കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറുതെ; ഒരാഴ്ച്ച മുൻപേ നികുതി പിരിവ് ആരംഭിച്ചെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാക്കറ്റ് അരിക്ക് ജിഎസ്ടി; കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറുതെ; ഒരാഴ്‌ച്ച മുൻപേ നികുതി പിരിവ് ആരംഭിച്ചെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 05:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാക്കറ്റിൽ ലഭിക്കുന്ന അരിയുൾപ്പെടെയുള്ള അവശ്യ വസ്തുക്കൾക്ക് ജിഎസ്ടി ചുമത്തിയത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് വെറും വാക്കെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സംസ്ഥാനം ജിഎസ്ടി ഈടാക്കാൻ തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കറ്റിൽവരുന്ന ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്ര തീരുമാനം നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രി കെ. എൻ ബാലഗോപാലും വ്യക്തമാക്കിയത്. എന്നാൽ ഇതെല്ലാം ജനങ്ങളെ മണ്ടന്മാരാക്കുന്ന വാചാടോപം മാത്രമാണെന്ന വിവരങ്ങളാണ് പുറത്തുവന്നത്.

ഒരാഴ്ച മുൻപാണ് പാക്കറ്റിൽ വരുന്ന അരിയുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് സംസ്ഥാനം അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കാൻ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സർക്കാർ ഈ മാസം 18ന് തന്നെ നികുതി വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നികുതി വകുപ്പ് ജിഎസ്ടി ഈടാക്കാൻ ആരംഭിച്ചത്. മുഖ്യമന്ത്രി പറയുന്നതുപോലെ ഇനി നികുതി ഈടാക്കാതിരിക്കാൻ സംസ്ഥാനത്തിന് കഴിയില്ല. ഇത് സങ്കീർണമായ സാങ്കേതിക പ്രശ്‌നങ്ങൾക്കാകും വഴിവെയ്‌ക്കുക.

സംസ്ഥാനത്തിന് നികുതി ഒഴിവാകണമെങ്കിൽ സർക്കാർ നിലവിലെ വിജ്ഞാപനം പിൻവലിക്കണം. എന്നാൽ നികുതി ഈടാക്കാൻ ആരംഭിച്ചതിനാൽ ഇത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ നികുതി ഒഴിവാക്കാൻ ജിഎസ്ടി കൗൺസിലിന് മേൽ സമ്മർദ്ദം ചെലുത്താൻ മറ്റ് സംസ്ഥാനങ്ങളോട് കേരളത്തിന് ആവശ്യപ്പെടാം.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം കേരളത്തിന് വേണമെങ്കിൽ കെഎസ്ജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്താം. എന്നാൽ ഇതുവഴി സംസ്ഥാന ജിഎസ്ടി വേണ്ടെന്ന് വയ്‌ക്കാനേ സർക്കാരിന് കഴിയുകയുള്ളൂ. നിലവിലെ കേന്ദ്ര ജിഎസ്ടി വേണ്ടെന്ന് വയ്‌ക്കാൻ സർക്കാരിന് കഴിയില്ല. സംസ്ഥാന ജിഎസ്ടി ഒഴിവാക്കാനുള്ള ബില്ല് കേരളം കൊണ്ടുവന്നാലും ഗവർണർക്ക് ഇത് തള്ളുകയോ, രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കുകയോ ചെയ്യാം.

ജിഎസ്ടിഎൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വ്യാപാരികൾ ജിഎസ്ടി റിട്ടേൺ ഫയൽചെയ്യുന്നത്. ഇനിയുണ്ടാകുന്ന മാറ്റം ഇതുമായി ബന്ധപ്പെട്ട നടപടികളെയും ബാധിക്കും. അതായത് നിലവിൽ ഈടാക്കുന്ന ജിഎസ്ടിയിൽ നിന്നും കേരളത്തിന് ഒഴിവാകുക ഇനി അസാദ്ധ്യം.

Tags: Pinarayi VijayanCMGSTcentre govt
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies