വാണിജ്യ രംഗത്ത് ചരിത്ര മുന്നേറ്റം; 2021-22 സാമ്പത്തിക വർഷം ഇന്ത്യയിലേക്ക് ഒഴുകിയത് ആറര ലക്ഷം കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം- FDI to India reaches historic heights in FY 2021-22
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാണിജ്യ രംഗത്ത് ചരിത്ര മുന്നേറ്റം; 2021-22 സാമ്പത്തിക വർഷം ഇന്ത്യയിലേക്ക് ഒഴുകിയത് ആറര ലക്ഷം കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം- FDI to India reaches historic heights in FY 2021-22

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 03:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ വ്യാപനം സൃഷ്ടിച്ച ആഗോള പ്രതിസന്ധിയെ മറികടന്ന് വാണിജ്യ രംഗത്ത് ഇന്ത്യൻ കുതിപ്പ്. 2021-22 സാമ്പത്തിക വർഷം ഇന്ത്യയിലേക്ക് ഒഴുകിയത് ആറര ലക്ഷം കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമെന്ന് കേന്ദ്ര സർക്കാർ. അമേരിക്കയും സിംഗപ്പൂരുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യങ്ങൾ. മൗറീഷ്യസ്, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെയും വിശ്വസ്തമായ വിദേശ ഹബ് ആയി മാറിയിരിക്കുകയാണ് ഇന്ത്യൻ വിപണി.

2021-22 സാമ്പത്തിക വർഷം ഇന്ത്യയിലേക്ക് വന്നത് 6,31,050 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. ഉത്പാദന മേഖലയിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം എത്തിയിരിക്കുന്നത്. 1,58,332 കോടി രൂപയാണ് ഈ മേഖലയിൽ നിക്ഷേപമായി എത്തിയത്. മുൻ വർഷം ഇത് 89,766 കോടി രൂപയായിരുന്നു. 76 ശതമാനമാണ് ഇതിൽ ഈ വർഷം വളർച്ച ഉണ്ടായിരിക്കുന്നത് എന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യയിലേക്ക് വന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 27.01 ശതമാനവും സിംഗപ്പൂരിൽ നിന്നാണ്. 17.94 ശതമാനം അമേരിക്കയിൽ നിന്നുള്ള നിക്ഷേപമാണ്. 15.98 ശതമാനം മൗറീഷ്യസിന്റേയും 7.86 ശതമാനം നെതർലൻഡ്സിന്റേയും 7.31 ശതമാനം സ്വിറ്റ്സർലൻഡിന്റേയും വിഹിതമാണ്. 2021ലെ നേരിട്ടുള്ള വിദേശ നിക്ഷേപ സ്വീകർത്താക്കളിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ.

വാണിജ്യ, വ്യവസായ വകുപ്പിന്റെ ആധുനിക നയങ്ങളും, ഇവ നടപ്പിലാക്കാൻ റിസർവ് ബാങ്ക് നൽകുന്ന മികച്ച പിന്തുണയുമാണ് ശക്തമായ ഈ മുന്നേറ്റത്തിന് കാരണമെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. കൊറോണ പ്രതിസന്ധിയെയും റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ പ്രതികൂല സാഹചര്യത്തെയും തരണം ചെയ്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

Tags: FDI
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies