സമൂഹമാദ്ധ്യമങ്ങളിലെ പരാമർശങ്ങൾ ഉടൻ നീക്കം ചെയ്യണം; സ്മൃതി ഇറാനിയുടെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാക്കൾക്ക് കോടതിയുടെ നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമൂഹമാദ്ധ്യമങ്ങളിലെ പരാമർശങ്ങൾ ഉടൻ നീക്കം ചെയ്യണം; സ്മൃതി ഇറാനിയുടെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാക്കൾക്ക് കോടതിയുടെ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 03:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നൽകിയ മാനനഷ്ടകേസിൽ കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയച്ച് കോടതി. കോൺഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, പവൻ ഖേര, നെട്ട ഡിസ്സൂസ എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചത്. സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ അനധികൃതമായി ബാർ നടത്തുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. ഇതിലാണ് സ്മൃതി ഇറാനി നിയമ നടപടി സ്വീകരിച്ചത്.

മകൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തി സമൂഹമാദ്ധ്യമത്തിൽ അപമാനിച്ചതിന് രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം കോൺഗ്രസ് നേതാക്കൾ നൽകണം എന്നാണ് സ്മൃതി ഇറാനിയുടെ ആവശ്യം. ഇതിൽ ജസ്റ്റിസ് മിനി പുഷ്‌കരനാണ് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകിയത്. പരാതിയിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ഇതിന് പുറമേ സമൂഹമാദ്ധ്യമങ്ങളിൽ സ്മൃതി ഇറാനിയ്‌ക്കും, മകൾക്കും നേരെ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 24 മണിക്കൂറിനുള്ളിൽ പരാമർശങ്ങളും പോസ്റ്റുകളും പിൻവലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വസ്തുതകൾ പരിശോധിക്കാതെയാണ് എതിർ കക്ഷികൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആരോപണങ്ങളുമായി രംഗത്തുവന്നതെന്ന് പരാതി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിൽ നടത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പരാതിക്കാരിയുടെ അഭിമാനത്തിന് കോട്ടമുണ്ടാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിന് ശേഷമായിരുന്നു നേതാക്കൾക്ക് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു സ്മൃതി ഇറാനി പരാതിയുമായി കോടതിയെ സമീപിച്ചത്.

Tags: delhi high courtsmirithi irani
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies