മുംബൈ സ്‌ഫോടനം നടത്തിയത് പാകിസ്താന്റെ അറിവോടെ; നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ പ്രതിനിധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈ സ്‌ഫോടനം നടത്തിയത് പാകിസ്താന്റെ അറിവോടെ; നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 08:37 pm IST
FacebookTwitterWhatsAppTelegram

മുംബൈ സ്ഫോടന കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പാക്കിസ്ഥാനിലെ മുൻ ഇന്ത്യൻ പ്രതിനിധി. സ്ഫോടനം നടന്നത് പാക്കിസ്ഥാന്റെ അറിവോടെയെന്നും പരാമർശം . ശരത് സബർവാളിന്റെ ഇന്ത്യ പാക്കിസ്താൻ കോൺഡ്രം എന്ന പുസ്തകത്തിലാണ് പാക്കിസ്ഥാനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞിരിക്കുന്നത്.

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണ കേസ് നടന്നിട്ട് 14 വർഷം തികയുകയാണ്. 2008 നവംബർ
26-നാണ് സംഭവം നടക്കുന്നത്. മുംബയിലെ പ്രധാന നഗരങ്ങളിൽ നടന്ന സ്‌ഫോടനത്തിൽ വൻ നാശനഷ്ട്ടമാണ് ഉണ്ടായത്. സ്‌ഫോടനത്തിൽ 167 പേർ മരിക്കുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുംബൈ നഗരത്തിന്റെ എട്ട് പ്രദേശങ്ങളിലായിട്ടാണ് ഭീകരർ സ്ഫോടനം നടത്തിയത്. ഛത്രപതി ശിവാജി ടെർമിനസ് , ഒബ്‌റോയ് ട്രൈഡന്റ് , താജ് പാലസ് , ലിയോപോൾഡ് കഫേ , കാമ ഹോസ്പിറ്റൽ , നരിമാൻ ഹൗസ് , മെട്രോ , സിനിമ തിയേറ്റർ , ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തിനും സെന്റ് സേവ്യേഴ്‌സ് കോളേജിനും പിന്നിലുള്ള പാത ഉൾപ്പെടെ മുംബൈയിലെ തുറമുഖ പ്രദേശമായ മസഗാവിലും വിലെ പാർലെയിലെ ഒരു ടാക്സിയിലുമാണ് സ്ഫോടനം നടന്നത്.

പാക്കിസ്താൻ ഭീകര സംഘടനയായ ലഷ്കർ ഇ തോയിബയാണ് ആസൂത്രിതമായ സ്ഫോടനം നടത്തിയത്. ഈ സംഭവത്തിനു ശേഷം ഇവർക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ യാതൊരു നടപടിയും കൈക്കൊള്ളാൻ സാധിക്കില്ല എന്നാണ് പാക്കിസ്ഥാൻ പറഞ്ഞത്. എന്നാൽ മുംബൈ ഭീകരാക്രമണം നടത്തിയ ലഷ്കർ ഇ തോയ്‌ബയുടെ തലവൻ ഹാഫിസ് സൈദിന്റെ പങ്ക് പാക്കിസ്ഥാന് കൃത്യമായി അറിയാമായിരുന്നിട്ടും അത് മറച്ചു വെക്കുകയായിരുന്നു എന്നാണ് പാകിസ്ഥാനിലെ മുൻ ഇന്ത്യൻ പ്രധിനിധിയായ ശരത് സബർവാളിന്റെ വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ സൈന്യം തന്നോട് പറഞ്ഞ വിവരം അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ഇൻഡ്യാസ് പാകിസ്താൻ കോൺഡ്രത്തിൽ പറയുന്നു.

പാകിസ്താന് കൃത്യമായിട്ട് അറിയാമായിരുന്നു ഇത്തരം ഒരു ഓപ്പറേഷൻ ഭീകരവാദസംഘടനയായ ലഷ്കർ ഇ തോയ്‌ബ നടത്താൻ സാധ്യതയുണ്ടെന്ന്. പക്ഷെ സംഭവത്തിനു ശേഷം അതിനെ കുറിച്ച് യാതൊന്നും അറിയില്ലാ എന്നാണ് പാകിസ്താൻ ഇന്ത്യയോട് മറുപടി പറഞ്ഞത്. 166 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനവും , അവ അസൂത്രണം ചെയ്യാനുള്ള കാരണങ്ങളെ കുറിച്ചും പാകിസ്താനിലെ സൈനിക ഉദ്യോഗസ്ഥൻ പറയുന്ന കാര്യങ്ങൾ അദ്ദേഹം തന്റെ പുസ്തകത്തിൽ ചൂണ്ടി കാണിക്കുന്നു. ഇന്ത്യ അതി വേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ്. ഇന്ത്യയുടെ വളർച്ച പാകിസ്താനെ അസ്വസ്ഥതപ്പെടുത്തികൊണ്ടിരിക്കുകയാണ്. മുംബൈ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പോയിന്റ് ആയിട്ട് വളരുകയാണ്.ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്.

പാക്കിസ്താന് മുൻകൂട്ടി അറിയാമായിരുന്ന ഈ കാര്യം ഇന്ത്യ ഗവൺമെന്റിനോട് മറച്ചു വെക്കുകയാണ് ചെയ്തത്. നിലവിൽ സബർവാൾ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. സ്ഫോടനം നടന്നു ജീവനോടെ പിടി കൂടിയ അജ്മൽ കസബ് തന്റെ ഉദ്ദേശത്തെ കുറിച്ച് സൈന്യത്തോട് പറഞ്ഞിരുന്നു. തന്റെ നേതാവായ ഹാഫിസ് സൈദിന്റെ പങ്കും വിവരിക്കുന്നുണ്ട്. രാജ്യം ഏറ്റവും വലിയഞെട്ടലിന് സാക്ഷ്യം വഹിച്ച മുംബൈ സ്‌ഫോടനക്കേസിൽ വലിയ വഴിത്തിരിവുണ്ടാകാൻ ഒരുപക്ഷെ ഈ വെളിപ്പെടുത്തലിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

Tags: PakistanLASHKAR E THOIBA
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies